റാമോസിനെ എന്റെ പിറന്നാളിന് പോലും ക്ഷണിക്കില്ല, സലായുടെ പരിക്കിന്റെ ഓർമ്മകൾ പങ്കുവെച്ച് ക്ളോപ്പ്
2018ൽ നടന്ന ചാമ്പ്യൻസ്‌ലീഗ് ഫൈനൽ മത്സരത്തിന്റെ തനിയാവർത്തനമെന്നോണമാണ് ഇത്തവണ ലിവർപൂൾ റയൽ മാഡ്രിഡിനെ ക്വാർട്ടർ ഫൈനലിൽ നേരിടാനൊരുങ്ങുന്നത്. 2018 ഫൈനലിൽ തോൽവിയേറ്റുവാങ്ങേണ്ടി വന്നത് ഒരു ലിവർപൂൾ ആരാധകനും മറക്കാനാവില്ലെന്നത് പോലെ തന്നെ പരിശീലകൻ യർഗൻ ക്ളോപ്പും മത്സരത്തിനു മുന്നോടിയായി ചാമ്പ്യൻസ്‌ലീഗ് ഓർമകൾ അയവിറക്കുകയാണ്. കളിയുടെ ഗതി തിരിച്ച മുഹമ്മദ് സലായുടെ പരിക്കും ക്ളോപ്പിന്റെ മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ല.
സെർജിയോ റാമോസിന്റെ മാരകഫൗളിൽ സലായുടെ തോളെല്ലിന് പരിക്കേറ്റു പുറത്തു പോയത് ദേഷ്യം അടക്കാനാവാതെ നോക്കി നിൽക്കാനേ ക്ളോപ്പിനു സാധിച്ചുള്ളൂ. എന്നാൽ ഇത്തവണ അതിന്റെ പ്രതികാരം തീർക്കാനല്ല ലിവർപൂൾ ഇറങ്ങുന്നതെന്നാണ് ക്ളോപ്പിന്റെ പക്ഷം. അന്നത്തെ രാത്രി ഒരിക്കലും മറക്കില്ലെന്നും ആ സമയത്ത് റാമോസിനെ തന്റെ പിറന്നാളിന് പോലും ക്ഷണിക്കാൻ മനസു വരില്ലെന്ന അഭിപ്രായമാണ് ക്ളോപ്പ് മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞത്.
"I didn't like what happened that night" 🗣
Jurgen Klopp wouldn't have invited Sergio Ramos to his birthday party after his tackle on Mohamed Salah in 2018
😠But things may have changed 🤝 pic.twitter.com/sWmfgsF7E4
— GOAL (@goal) April 6, 2021
“ഞങ്ങൾ ഇതിനെ ഒരു പ്രതികാരം തീർക്കാനുള്ള യാത്രയായിട്ടല്ല കരുതുന്നത്. മത്സരം ചാമ്പ്യൻസ്‌ലീഗ് ആയതു തന്നെയാണ് ഏറ്റവും വലിയ പ്രചോദനം. ഞങ്ങൾക്ക് അടുത്ത റൗണ്ടിലേതേണ്ടതുണ്ട്. പക്ഷെ ഇതിനു 2018മായി ഇതിനൊരു ബന്ധവുമില്ല. അതിനു ശേഷം ആദ്യമായാണ് ഞങ്ങൾ റയൽ മാഡ്രിഡിനെ നേരിടുന്നതെന്നതുകൊണ്ട് തന്നെ ആ മത്സരം എന്റെ ഓർമയിലുണ്ട്.”
“ഇത് ഞാൻ അന്നത്തെ മത്സരത്തിനു ശേഷവും പറഞ്ഞിരുന്നു. ആരോ എന്നോട് ചോദിക്കുകയുണ്ടായി അന്നത്തെ മത്സരത്തിനു ഒരാഴ്ചക്കു ശേഷം റാമോസിനെ എന്റെ പിറന്നാൾ പാർട്ടിക്ക് ക്ഷണിക്കുമോയെന്നു. അന്നായിരുന്നെങ്കിൽ ഞാൻ നോ എന്നു പറയുമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. തീർച്ചയായും അന്നു രാത്രിയിൽ നടന്നത് എനിക്കു തീരെ ഇഷ്ടപ്പെട്ടിട്ടില്ല. അതൊരു വിചിത്രമായ രാത്രിയായായിരുന്നു ഞങ്ങൾക്ക് സമ്മാനിച്ചത്.” ക്ളോപ്പ് പറഞ്ഞു