ലിവർപൂളിന് വേണ്ടത് മഷെറാനോയെപ്പോലുള്ള താരങ്ങൾ, പ്രതിരോധത്തിലെ prathiസന്ധിയിൽ ക്ളോപ്പ്‌ പറയുന്നു

Image 3
EPLFeaturedFootball

സൂപ്പർതാരം വിർജിൽ വാൻ ഡൈക്ക് അടങ്ങുന്ന പ്രതിരോധത്തിലെ പ്രധാനതാരങ്ങൾക്ക് പരിക്കേറ്റതോടെ വലിയ വെല്ലുവിളിയാണ് ഇത്തവണ ക്ളോപ്പും സംഘവും നേരിട്ടുകൊണ്ടിരിക്കുന്നത്. എവർട്ടൺ ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡിന്റെ ഫൗളിൽ വാൻ ഡൈകിനു മുട്ടിനു പരിക്കേറ്റു ഈ സീസൺ തന്നെ പുറത്തിരിക്കേണ്ടി വന്നിരിക്കുകയാണ്. ലിവർപൂൾ പ്രതിരോധത്തിലെ വിശ്വസ്തനായ താരത്തെയാണ് ക്ളോപ്പിനു നഷ്ടമായിരിക്കുന്നത്.

വാൻ ഡൈക്കിനൊപ്പം ജോയൽ മാറ്റിപിനും ഫാബിഞ്ഞോക്കും പരിക്കു പറ്റിയതാണ് ക്ലോപ്പിന് വൻ തിരിച്ചടിയായിരിക്കുന്നത്. നിലവിൽ ക്ളോപ്പിനു സെന്റർബാക്ക് സ്ഥാനത്തേക്ക് ജോ ഗോമസ് മാത്രമാണ് ലഭ്യമായുള്ളൂ. ഇതൊക്കെയാണ് നിലവിലെ സാഹചര്യമെങ്കിലും ക്ളോപ്പിന്റെ അഭിപ്രായത്തിൽ ലിവർപൂളിന് ഇപ്പോൾ ആവശ്യം മുൻതാരമായ മഷെറാനോയെപ്പോലെയുള്ള താരങ്ങളെയാണെന്നാണ്.

“ഞങ്ങൾക്ക് ഗിനി വൈനാൽഡം,ഹെൻഡേഴ്സൺ, ജോ ഗോമസ് എന്നിവരെ സെന്റർ ബാക്ക് പൊസിഷനിൽ ഉപയോഗിക്കാനാവും. മഷെറാനോയെക്കാൾ വലുതല്ലെങ്കിലും അവർക്ക് അവിടെ കളിക്കാനാവും. അദ്ദേഹം ആ പൊസിഷനിൽ മികച്ച രീതിയിൽ കളിച്ചയാളാണ്. ഇവരെകൂടാതെ രണ്ടു വേറെ താരങ്ങൾ കൂടി ലഭ്യമാണ്. അവരിലൊരാളെ ഞങ്ങൾ പരിഗണിക്കും. നാളെ ടീവിയിൽ തനിങ്ങൾക്കത് കാണാൻ സാധിക്കും.” വെസ്റ്റ് ഹാമിനെതിരായ മത്സരത്തിന് മുന്നോടിയായി ക്ലോപ്പ് പറഞ്ഞു.

ലിവർപൂൾ റിസർവ് ടീം താരമായ നതാനിയൽ ഫിലിപ്സിനെയാണ് സെന്റർ ബാക്കായി വെസ്റ്റ്‌ഹാമിനെതിരെ ക്ളോപ്പ്‌ പരിഗണിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ വിജയം കരസ്തമാക്കിയത്. ലിവർപൂളിനായി സലായും ജോട്ടയും ഗോൾ നേടിയപ്പോൾ വെസ്റ്റ്‌ഹാമിന്റെ ഗോൾ നേടിയത് ഫോർനാൽസ് ആയിരുന്നു. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഫിലിപ്സ്‌ ക്ളോപ്പിന്റെ പ്രശംസയും പിടിച്ചു പറ്റിയിരുന്നു.