വിനയായി അലിസന്റെ അബദ്ധങ്ങൾ, കാരണം മരവിച്ച കാലുകളാകാമെന്നു ക്ലോപ്പ്

മാഞ്ചസ്റ്റർ സിറ്റിയുമായി സ്വന്തം തട്ടകത്തിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ദയനീയ തോൽവി ലിവർപൂളിനു നേരിടേണ്ടി വന്നിരിക്കുകയാണ്. ഇതോടെ ലിവർപൂളിൻ്റെ കിരീട സാധ്യതക്ക് മങ്ങലേറ്റു എന്നു വേണം കരുതാൻ. ഒരു മത്സരം കൂടി ബാക്കി നിൽക്കെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡുമായി അഞ്ചു പോയൻ്റിൻ്റെ വ്യത്യാസത്തിൽ സിറ്റി ഒന്നാം സ്ഥാനത്തു തന്നെ തുടരുകയാണ്.

കിട്ടിയ പെനാൽറ്റി പാഴാക്കിയെങ്കിലും ഇകായ് ഗുണ്ടോഗൻ്റെ തന്നെ ഗോളിൽ സിറ്റി ഗോൾ നേടിയെങ്കിലും സലായുടെ പെനാൽറ്റിയിലൂടെ ലിവർപൂൾ സമനില നേടുകയായിരുന്നു. പിന്നീട് ലിവർപൂൾ ഗോൾകീപ്പർ അലിസൻ്റെ വലിയ രണ്ടു പിഴവുകൾ മുതലാക്കി ഗുണ്ടോഗനും സ്റ്റെർലിങ്ങും ഗോൾ നേടിയതോടെ ലിവർപൂളിൻ്റെ പോരാട്ടവീര്യം ചോർന്നു പോവുകയായിരുന്നു. തകർപ്പൻ ഷോട്ടിലൂടെ ഫിൽ ഫോഡനും ഗോൾ നേടിയതോടെ ലിവർപൂൾ തകർന്നടിയുകയായിരുന്നു. മത്സരശേഷം തോൽവിക്കു കാരണമായത് അലിസന്റെ പിഴവുകളായിരുന്നുവെന്നാണ് ക്ളോപ്പ്‌ ചൂണ്ടിക്കാണിച്ചത്.

“ഞങ്ങൾ രണ്ടു വലിയ പിഴവുകൾ വരുത്തി. എല്ലാവരുമത് കണ്ടതാണ്. 3-1നു പിറകിൽ നിന്ന മത്സരം വളരെ കാലം മുൻപാണ് ഉണ്ടായിട്ടുള്ളത്. ഞങ്ങൾ വളരെയധികം തകർന്ന നിലയിലായിരുന്നു. അത് ഉൾകൊള്ളുക വളരെ ബുദ്ദിമുട്ടേറിയതാണ്. ഒരു മികച്ച മുന്നേറ്റത്തിലൂടെ അവർ നാലാം ഗോൾ നേടുകയും ചെയ്തു. ഞങ്ങളുടെ പ്രകടനം മികച്ചത് തന്നെയായിരുന്നു. ഇങ്ങനെ കളിച്ചിരുന്നേൽ ഒരിക്കലും സിറ്റിക്ക് 13 പോയിന്റിന് പിറകിൽ ഞങ്ങൾ വരില്ലായിരുന്നു.”

“ഗോളുകളിൽ ഞങ്ങൾ വരുത്തിയ പിഴവുകൾ വളരെ വലിയതായിരുന്നു. അതായിരുന്നു സിറ്റിക്കെതിരെയുണ്ടായ പ്രശ്നം. അതു ഞങ്ങളെ കൊന്നു. അതായിരുന്നു തോൽക്കാൻ കാരണം. അലിസന്റെ പിഴവുകളെ മറച്ചു വെക്കാനാവില്ല. ആദ്യഗോളിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാനായില്ല. എന്നാൽ രണ്ടാം ഗോൾ അവൻ അടിച്ചത് മാറിപോയതാണ്. എന്താണ് കാരണമെന്നു അറിയില്ല. ചിലപ്പോൾ കാൽ മരവിച്ചത് കൊണ്ടാവും. തമാശയായി തോന്നാം പക്ഷെ അതാവാനും സാധ്യത ഉണ്ട്. അലിസൺ ഞങ്ങളെ ഒരുപാട് പ്രാവശ്യം രക്ഷിച്ചിട്ടുണ്ട്. ഇന്ന്‌ അവൻ രണ്ടു പിഴവുകൾ നടത്തി. അത്രേ ഉള്ളൂ.” ക്ലോപ്പ് പറഞ്ഞു.

You Might Also Like