ആഴ്സണൽ ആദ്യ എട്ടുടീമുകളിൽ പോലുമില്ലായിരുന്നു, ആഴ്‌സണലിനെ പരിഹസിച്ച് ജർഗെൻ ക്ളോപ്പ്
പ്രീമിയർ ലീഗിൽ ഈ സീസണിൽ ശക്തമായ പോരാട്ടമാണു നടക്കാൻ പോകുന്നതെന്നു വ്യക്തമാക്കിയിരിക്കുകയാണ് ലിവർപൂൾ പരിശീലകനായ ജർഗെൻ ക്ലോപ്പ്. ആഴ്സണലിനെതിരെ നടക്കാനിരിക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് മാധ്യമങ്ങളോടു കഴിഞ്ഞ സീസണിലേതുപോലെ ആധിപത്യമുണ്ടാക്കാനാവില്ലെന്നു ജർമൻ പരിശീലകൻ വെളിപ്പെടുത്തിയത്.
കഴിഞ്ഞ സീസണിൽ എട്ടാം സ്ഥാനത്തെത്താനെ എഫ്എ കപ്പ് വിജയികളായ ആഴ്സണലിനു സാധിച്ചുള്ളൂ. എന്നാൽ കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ അവർ ലിവർപൂളിനെ തോൽപിച്ചതിനെക്കുറിച്ചു പറയാൻ ക്ളോപ്പ് മറന്നില്ല. “ടീമിലെ പ്രശ്നങ്ങൾ പരിഹരിക്കാത്തതു കൊണ്ടാണ് കഴിഞ്ഞ ആഴ്സണൽ സീസണിൽ എട്ടാം സ്ഥാനത്തെത്തിയത്. പ്രീമിയർ ലീഗിലെ എട്ടു മികച്ച ടീമുകളിൽ ഒന്നല്ലായിരുന്നു ആഴ്‌സണൽ. എങ്കിൽ ചാമ്പ്യൻസ് ലീഗിനു യോഗ്യത നേടാൻ അവർക്കു കഴിഞ്ഞേനെ.”
https://twitter.com/rossocrociati_/status/1310121386153857026?s=19
പ്രീമിയർ ലീഗിൽ ഏതു ടീം മുന്നേറുമെന്ന് ഇപ്പോൾ പ്രവചിക്കാനാവില്ലെന്നും മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സനൽ, ചെൽസി, വോൾവ്സ് എന്നിങ്ങനെ കരുത്തരായ ടീമുകളുടെ നിര തന്നെ പ്രീമിയർ ലീഗിലുണ്ടെന്നും വളരെ മികച്ച പോരാട്ടമാണു പ്രതീക്ഷിക്കുന്നതെന്നും ക്ലോപ്പ് ചൂണ്ടിക്കാണിക്കുന്നു. മികച്ച ടീമുകൾക്ക് വെല്ലുവിളിയുയർത്താൻ കഴിയുന്ന മറ്റു ടീമുകളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മൈക്കൽ അർട്ടെറ്റക്കു കീഴിലുള്ള ആഴ്സണലിനെതിരെ ആദ്യ വിജയമാണ് ലിവർപൂൾ ഇന്നു നടക്കാനിരിക്കുന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടു മത്സരത്തിലും ലിവർപൂൾ ആഴ്സണലിനോടു പരാജയമേറ്റു വാങ്ങാനായിരുന്നു ക്ളോപ്പിന്റെ ലിവർപൂളിനു വിധി. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചാണ് ഇരു ടീമുകളും ഇന്നു ഏറ്റുമുട്ടാനൊരുങ്ങുന്നത്.