തോൽവിയിലും പെനാൽറ്റി കൂടുതൽ കിട്ടിയ യുണൈറ്റഡിനെ ട്രോളി യർഗൻ ക്ലോപ്പ്

സതാംപ്ടനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ അപ്രതീക്ഷിത തോൽവി രുചിച്ചിരിക്കുകയാണ് ക്ളോപ്പിന്റെ ലിവർപൂൾ. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു തുടരുന്ന ലിവർപൂളിനെ മറികടന്നു യുണൈറ്റഡിനു അടുത്ത മത്സരജയത്തോടെ ഒന്നാം സ്ഥാനത്തേക്കുയരാനാകും. മത്സരത്തിലെ ലിവർപൂൾ ടീമിന്റെ പ്രകടനത്തിൽ വളരെയധികം നിരാശനായ ക്ളോപ്പിനെയാണ് കാണാനായത്.

സതാംപ്ടന്റെ ഡാനി ഇങ്സ് രണ്ടാം മിനുട്ടിൽ നേടിയ ഗോളിനു മറുപടി നൽകാൻ 90 മിനുട്ടു കളിച്ചിട്ടും ലിവർപൂളിന് കഴിഞ്ഞില്ലെന്നതാണ് ക്ളോപ്പിനെ നിരാശനാക്കിയത്. ക്ളോപ്പിന്റെ ലിവർപൂളിനെ തോൽപ്പിച്ചതിനു ശേഷം വികാരാധീനനായ സതാംപ്ടൺ പരിശീലകൻ റാൽഫ് ഹാസെൻഹുട്ടിയെയാണ് ആരാധകർക്ക് കാണാനായത്. മത്സര ശേഷം നൽകിയ അഭിമുഖത്തിൽ ടീം നന്നായി കളിച്ചില്ലെങ്കിൽ തനിക്ക് ദേഷ്യം വരാറുണ്ടെന്നും ക്ളോപ്പ്‌ വ്യക്തമാക്കിയിരുന്നു.

“എനിക്കറിയാം അവർ മികച്ച താരങ്ങൾ തന്നെയാണെന്ന്. പക്ഷെ ഇന്നു അവർ മോശമായിരുന്നു. അവർക്ക് കുറച്ചു കൂടി നന്നായി കളിക്കാമായിരുന്നു എന്നെനിക്കു തോന്നുമ്പോൾ എനിക്കു ദേഷ്യം വരാറുണ്ട്. കുറേനേരത്തെക്കല്ലെങ്കിലും അങ്ങനെ വരാറുണ്ട്. ഞങ്ങൾക്ക് അത് പെരുപ്പിച്ചു കാണിക്കേണ്ട കാര്യമില്ലെങ്കിലും അത് വലിയ കാര്യം തന്നെയാണ്. എല്ലാം ഞങ്ങളുടെ തന്നെ തെറ്റുകളായിരുന്നു. എന്റെ തെറ്റ് പക്ഷെ അതിൽ ഞങ്ങളുടെ പയ്യന്മാർക്കും ഒരു കയ്യുണ്ടായിരുന്നു.”

“ആന്ദ്രേ മാറിനെർ മാനെയോട് ചെയ്തത് സത്യസന്ധമായി പറഞ്ഞാൽ നല്ല കാര്യമല്ല. ഞങ്ങൾക്ക് അഞ്ചു വർഷം കൊണ്ട് കിട്ടാവുന്നത്ര പെനാൽറ്റികൾ മാഞ്ചസ്റ്റർ യുണൈറ്റഡിനു രണ്ടു വർഷം കിട്ടിയെന്നു ഞാൻ കേട്ടിരുന്നു. അതൊരു തെറ്റാണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല എന്നാൽ എങ്ങനെയാണു അത് സംഭവിച്ചതെന്നത് ഇന്നത്തെ ഞങ്ങളുടെ പ്രകടനത്തിനു ഒരു കാരണമായി പറയാനാവില്ല. ” ക്ളോപ്പ്‌ പറഞ്ഞു

You Might Also Like