അവിശ്വസനീയ ഷോട്ടുകള്‍, രാഹുല്‍ ഇങ്ങനെ അഴിഞ്ഞാടിയാല്‍ ഇന്ത്യയുടെ സാദ്ധ്യതകള്‍ ഇരട്ടിയായി വര്‍ദ്ധിക്കും

സന്ദീപ് ദാസ്

വോക്‌സിനെതിരെ സ്വീപ്പും ഫ്‌ലിക്കും കൂടിക്കലര്‍ന്നത് പോലൊരു ഷോട്ട്…

വുഡിന്റെ എക്‌സ്പ്രസ് പേസിനെതിരെ ഏറ്റവും ടഫ് ഷോട്ടായ ലോഫ്റ്റ്ഡ് കവര്‍ഡ്രൈവ്…

സൈറ്റ് സ്‌ക്രീനിനു മുകളിലേക്ക് ജോര്‍ദാനെ എത്തിച്ച ഹിറ്റ്…

ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ കെ.എല്‍ രാഹുല്‍ കളിച്ച അവിശ്വസനീയമായ ചില ഷോട്ടുകളാണിത്! രാഹുല്‍ ഈ അപ്രോച്ച് തുടര്‍ന്നാല്‍ ഇന്ത്യയുടെ സാദ്ധ്യതകള്‍ ഇരട്ടിയായി വര്‍ദ്ധിക്കും.

രാഹുലും രോഹിതും ഒഴുക്കോടെ ബാറ്റ് ചെയ്യുന്ന ഓപ്പണിങ്ങിനെക്കുറിച്ച് വെറുതെ ഒന്ന് ചിന്തിച്ചുനോക്കുക! വെസ്റ്റ് ഇന്‍ഡീസ് മസില്‍ കൊണ്ട് ചെയ്യുന്നത് ഇന്ത്യയ്ക്ക് ക്ലാസിക് ശൈലിയില്‍ ചെയ്യാന്‍ സാധിക്കും.

ഐ.പി.എല്ലിലെ രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് പരാതികളുണ്ട്. രാഹുല്‍ സ്വാര്‍ത്ഥനാണെന്ന് ചിലര്‍ പറയുന്നു. പഞ്ചാബ് ടീമിന്റെ ഭാരം മുഴുവനും ചുമക്കുന്നതുകൊണ്ടാണ് രാഹുലിന് അങ്ങനെ കളിക്കേണ്ടിവരുന്നത് എന്നൊരു തിയറിയുമുണ്ട്.

ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ചെയ്യേണ്ടത് ഇത്ര മാത്രമാണ്. കുറച്ച് പരാജയങ്ങള്‍ ഉണ്ടായാലും ടീമിലെ സ്ഥാനം നഷ്ടപ്പെടില്ല എന്ന ഉറപ്പ് രാഹുലിന് നല്‍കുക. രാഹുലിന്റെ വിക്കറ്റ് പെട്ടന്ന് പോയാലും ഇന്ത്യയ്ക്ക് ആവശ്യത്തിന് ബാറ്റിങ്ങ് ഡെപ്ത്ത് ഉണ്ടെന്നും ഓര്‍മ്മിപ്പിക്കുക. അങ്ങനെ രാഹുലിനെ അഴിഞ്ഞാടാന്‍ വിടുക!

ഇത് സംഭവിച്ചാല്‍ ഒരു ഒന്നൊന്നര ലോകകപ്പ് ആയിരിക്കും വരാന്‍ പോവുന്നത്!

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like