രാഹുലിനെ പുറത്താക്കണം, പകരം അവനെ ടീം ഇന്ത്യയുടെ ഓപ്പണറാക്കണമെന്ന് മുറവിളി

ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് ശിഖര്‍ ധവാനെ കൊണ്ട് വരണമെന്ന് മുറവിളി. പഞ്ചാബ് കിംഗ്‌സ് നയകന്‍ കെഎല്‍ രാഹുലിനെ പുറത്താക്കിയാണ് പകരെ രോഹിത് ശര്‍മയുടെ ഓപ്പണിം?ഗ് പങ്കാളിയായി ശിഖര്‍ ധവാനെ കൊണ്ട് വരണമെന്ന് ചൂടേറിയ ചര്‍ച്ച നടക്കുന്നത്.
ഐപിഎല്ലില്‍ ധവാന്‍ പുറത്തെടുക്കുന്ന മിന്നുന്ന ഫോം മുന്നില്‍ കണ്ടാണ് ഇത്തരമൊരു ആവശ്യമുയരുന്നത്. കഴിഞ്ഞ ദിവസം കെഎല്‍ രാഹുലിന്റെ പഞ്ചാബിനെതിരെ 50 പന്തില്‍ 91 റണ്‍സെടുത്ത ധവാന്‍ ഡല്‍ഹിയുടെ വിശയില്‍പിയായിരുന്നു. പഞ്ചാബിനായി രാഹുലും അര്‍ധസെഞ്ചുറിയുമായി തിളങ്ങിയെങ്കിലും 51 പന്തില്‍ 61 റണ്‍സെ നേടാനായുള്ളു.
മറുവശത്ത് മായങ്ക് അഗര്‍വാള്‍ 36 പന്തില്‍ 69 റണ്‍സുമായി അടിച്ചു തകര്‍ത്തപ്പോള്‍ രാഹുലെടുത്ത അനാവശ്യ കരുതലിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
മായങ്കിനെപ്പോലെ രാഹുലും തകര്‍ത്തടിച്ചിരുന്നെങ്കില്‍ പഞ്ചാബ് സ്‌കോര്‍ 220 കടക്കുമായിരുന്നു എന്ന് കരുതുന്നവരാണേറെ. ഇന്നിംഗ്‌സിലെ പകുതി പന്തുകള്‍ കളിച്ചിട്ടും രാഹുലിന് 119.61 പ്രഹശേഷിയില്‍ 61 റണ്‍സെ നേടാനുള്ളു. കഴിഞ്ഞ സീസണില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയെങ്കിലും രാഹുലിന്റെ പ്രഹരശേഷിയെക്കുറിച്ച് ആരാധകര്‍ക്കിടയില്‍ അന്നും ചര്‍ച്ചകള്‍ സജീവമായിരുന്നു.
മറുവശത്ത് ധവാനാവട്ടെ മെല്ലെപ്പോക്കെന്ന പേരുദോഷം മാറ്റി തകര്‍ത്തടിക്കുകയാണ്. കഴിഞ്ഞ സീസണില്‍ 144.73 പ്രഹരശേഷിയില്‍ 618 റണ്‍സടിച്ച ധവാന്‍ ഇത്തവണയും മോശമാക്കിയില്ല. ഈ സാഹചര്യത്തില്‍ ടി20 ലോകകപ്പില്‍ രാഹുലിന് പകരം ധവാനെ ഓപ്പണറാക്കണമെന്ന് ആവശ്യവുമായി സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ രംഗത്തെത്തി.