ടി20 പരമ്പര, ഈ ടീമില്‍ ധവാനും സൂര്യകുമാറും ഇല്ല

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പര വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുത്ത് മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ഇന്ത്യയുടെ ഹിറ്റ് ഓപ്പണര്‍ ശിഖര്‍ ധവാനെയും സൂപ്പര്‍ ബാറ്റ്സ്മാന്‍ സൂര്യകുമാര്‍ യാദവിനെയും പുറത്തിരുത്തിയാണ് ലക്ഷമണിന്റെ പ്ലെയിംഗ് ഇലവന്‍.
രോഹിത് ശര്‍മ്മയ്ക്കൊപ്പം കെ.എല്‍ രാഹുലാണ് ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പരില്‍ വിരാട് കോഹ്ലി തന്നെ പതിവുപോലെ എത്തും. നാലാം നമ്പരില്‍ ശ്രേയസ് അയ്യര്‍ ഇറങ്ങും.
അഞ്ചാം നമ്പറില്‍ റിഷഭ് പന്ത് ഇറങ്ങുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ആറും ഏഴും സ്ഥാനങ്ങളില്‍ എത്തും. പേസ് ആക്രമണത്തിന്റെ ചുമതല ഭുവനേശ്വര്‍ കുമാറിനാണ്. ദീപക് ചഹര്‍, ടി നടരാജന്‍ എന്നിവരാണ് ലക്ഷ്മണിന്റെ ഇലവനിലെ മറ്റു പേസര്‍മാര്‍. അക്ഷറിനൊപ്പം സ്പിന്‍ വിഭാഗത്തില്‍ യുസ്വേന്ദ്ര ചഹലാണുള്ളത്.
ലക്ഷ്മണ്‍ തിരഞ്ഞെടുത്ത ഇലവന്‍: രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, യുസ്വേന്ദ്ര ചഹല്‍, ടി നടരാജന്‍