പരസ്പരം പഴിച്ച് ഇന്ത്യന്‍ താരങ്ങള്‍, അര്‍ധ സെഞ്ച്വറിയ്ക്ക് അരികെ രാഹുലിന്റെ ദയനീയ പുറത്താകല്‍

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ഉപനായകന്‍ കെഎല്‍ രാഹുലിനെ നിര്‍ഭാഗ്യം വേട്ടയാടി. 48 പന്തില്‍ 49 റണ്‍സില്‍ നില്‍ക്കേ നിര്‍ഭാഗ്യകരമായി രാഹുല്‍ റണ്ണൗട്ടിന് ഇരയാകുകയായിരുന്നു. രാഹുല്‍ പുറത്തായതോടെ ഇന്ത്യയുടെ മധ്യനിര കൂട്ടുകെട്ടിനും അവസാനമായി.
രണ്ടാം റണ്‍സിനായി ഓടാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ട്രൈക് എന്‍ഡില്‍ രാഹുല്‍ റണ്‍ ഔട്ട് ആയത്. രണ്ടാം റണ്‍സിനായി പകുതി ഓടി എത്തിയപ്പോള്‍ പൂര്‍ത്തിയാക്കാന്‍ പറ്റില്ലെന്ന് മനസ്സിലാക്കിയതോടെ തിരിച്ചോടാന്‍ ശ്രമം നടത്തിയെങ്കിലും അതിനുള്ള അവസരം ഉണ്ടായിരുന്നില്ല. ഇതോടെ പരസ്പരം പഴിച്ചാണ് രാഹുലും സൂര്യയും പിരിഞ്ഞത്.
— Insider_cricket (@Insidercricket1) February 9, 2022
ഇന്ത്യന്‍ സ്‌കോര്‍ അതിവേഗത്തില്‍ രാഹുല്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇങ്ങനെയൊരു പുറത്താകല്‍. 48 പന്തില്‍ 4 ഫോറും 2 സിക്സും സഹിതം 49 റണ്‍സ് നേടിയിരുന്നു.
മത്സരത്തില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ ഒമ്പത് വിക്കറ്റിന് 237 റണ്‍സാണ് നേടിയത്. സൂര്യകുമാര്‍ അര്‍ധ സെഞ്ച്വറി (64) നേടി. രാഹുലിനൊഴികെ മറ്റാര്‍ക്കും കാര്യമായ റണ്‍സ് കണ്ടെത്താനായില്ല.
https://twitter.com/Saqlainejaz56/status/1491356995764781056?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1491356995764781056%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fcrickerala.com%2F%3Fp%3D28730
ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തില്‍ ജയിക്കാനായാല്‍ പരമ്പര നേടാനാകും. 11നാണ് ഈ സീരീസിലെ മൂന്നാം മത്സരം.