കോഹ്ലിയ്ക്കും രോഹിത്തിനും ഉളള ഉറപ്പ് രാഹുലിനും നല്‍കുക, തീയുണ്ടകളുമായി അയാള്‍ നാശം വിതക്കും

Image 3
CricketTeam India

അനൂപ്

രോഹിതിനു വീരാടിനും ഒക്കെ ഒരു അഡ്വാന്‍ടേജ് ഉണ്ട്. തുടര്‍ച്ചയായി പരാജയപ്പെട്ടാലും ടീമിലെ സ്ഥാനം നഷ്ടപ്പെടില്ല എന്നൊരു ഉറപ്പ്. രാഹുലിന് ഇല്ലാത്തതും അതാണ്.

അതുകൊണ്ട് തന്നെയാണ് രണ്ട് കളി തുടര്‍ച്ചയായി പാരാജയപ്പെട്ടാല്‍ സ്റ്റാന്‍ഡ് ചെയ്ത് കളിച്ച് അടുത്ത കളി മികച്ച സ്‌കോര്‍ ഉണ്ടാക്കാന്‍ ശ്രമിക്കേണ്ട സമര്‍ദ്ദത്തിലേക്ക് വീഴുന്നതും. ടി20 ഫോര്‍മാറ്റിലേക് വരുമ്പോള്‍ അത് ചിലപ്പോള്‍ സ്‌ട്രൈക്ക് റേറ്റ്‌നെ ബാധിക്കും എന്നു പലരും പഴിചാരുന്നതും കേട്ടിട്ടുണ്ട്.

രോഹിതിനും കോഹ്ലിക്കും ഉള്ള ഈ അഡ്വാന്‍ടേജ് രാഹുലിന് കൂടി ഉണ്ടായിരുന്നെങ്കില്‍ എന്താകുമെന്ന് ഇന്നലത്തെ മാച്ചില്‍ അദ്ദേഹത്തിന്റെ ബാറ്റിംഗ് വെച്ചു വെറുതെ ഒന്ന് ഓര്‍ത്തു നോക്കിയാല്‍ മതി.. രോഹിത്തിന്റെയും വിരാടിന്റെയും ഗുണങ്ങളുള്ള ഒരു സങ്കരയിനം ബാറ്റിസ്മാനെ കിട്ടിയേനെ..

രാഹുലിനെ വെറുതെ അഴിഞ്ഞാടന്‍ വിടുക… തീയുണ്ടകളുമായി അയാള്‍ നാശം വിതക്കും….

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍