അവസാന ലാപ്പില്‍ രാഹുല്‍ വീണു, പുതിയ ചില പേരുകള്‍ കൂടി പരിഗണിക്കുന്നു, കീറാമുട്ടിയായി സെലക്ഷന്‍

Image 3
CricketCricket News

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ഏത് നിമിഷവും പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനാല്‍ തന്നെ ആരൊക്കെ ടീമില്‍ ഉള്‍പ്പെടുമെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. ഇതിനിടെ ടീം സെലക്ഷനെ സംബന്ധിച്ച് ചില നിര്‍ണ്ണായക വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീമിലേക്ക് കെഎല്‍ രാഹുലിനെ പരിഗണിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണും ഉപനായകനായി റിഷഭ് പന്തും ടീമിലെത്തുമെന്നാണ് സൂചന.

അതെസമയം ഇന്ത്യയുടെ മറ്റ് ചില വിക്കറ്റ് കീപ്പര്‍മാരായ ജിതേഷ് ശര്‍മയും ധ്രുവ് ജുറളിനേയും ടീമിലെടുക്കുന്നതിന്റെ സാധ്യത സെലക്ടര്‍മാര്‍ പരിഗണിക്കുന്നുണ്ട്. ഐപിഎല്ലില്‍ ഇരുവരും അത്ര നല്ല ഫോമിലല്ലെങ്കിലും ഇന്ത്യന്‍ ടീമില്‍ കാഴ്ച്ചവെച്ച മികച്ച പ്രകടനമാണ് ഇരുവരേയും ടീമിലേക്ക് പരിഗണിക്കാന്‍ കാരണം.

സഞ്ജു പൊതുവെ ബാറ്റിംഗിനെത്തുന്നത് മൂന്നാം നമ്പറിലോ നാലാം നമ്പറിലാണ്. എന്നാല്‍ വിക്കറ്റ് കീപ്പറായി വരുന്ന താരത്തിന് ഫിനിഷിംഗ് തികവുകൂടിയുണ്ടാവണമെന്നുള്ള അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ഐപിഎല്ലിന് മുമ്പുള്ള ടി20 പരമ്പരകളിലെല്ലാം ജിതേഷ് ശര്‍മയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്നത്. ഫിനിഷര്‍ റോള്‍ അദ്ദേഹത്തിന് ഭംഗിയാക്കാനും സാധിച്ചിരുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിന് വേണ്ടി കല്‍ക്കുന്ന താരത്തിന് ഇതുവരെ മികച്ച പ്രകടനമൊന്നും നടത്താന്‍ സാധിച്ചിരുന്നില്ല.

ജുറലിന് ഗുണമാകുന്നത് ടെസ്റ്റ് പരമ്പരയില്‍ പുറത്തെടുത്ത പ്രകടനമാണ്. ഫിനിഷറായി കളിച്ച ജുറല്‍ ഗംഭീര പ്രകടനം പുറത്തെടുക്കുകയും ചെയ്തു. മറ്റൊന്ന്, ഐപിഎല്ലിലും ഫോമിലേക്ക് തിരിച്ചെത്താന്‍ ജുറെലിന് സാധിച്ചിരുന്നു.