രാഹുല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടേയ്ക്കാം, മുന്നറിയിപ്പുമായി ഇന്ത്യന്‍ താരം

ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പര ഇന്ത്യന്‍ ഉപനായകന്‍ കെഎല്‍ രാഹുലിന് അതിനിര്‍ണ്ണായകമായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ഫോമാണ് രാഹുലിന് തിരിച്ചടിയാകുകയെന്നും കൈഫ് മുന്നറിയിപ്പ് നല്‍കുന്നു.

‘രാഹുലിന് മേല്‍ സമ്മര്‍ദ്ദമുണ്ടാവുമെന്ന് ഉറപ്പാണ്. എന്നാല്‍ അദ്ദേഹം മികച്ച പ്രകടനത്തോടെ തുടങ്ങുമെന്നാണ് ഞാന്‍ കരുതുന്നത്. പ്രകടനം മോശമായാല്‍ രാഹുലിന്റെ സ്ഥാനം നഷ്ടമാവും. ശുഭ്മാന്‍ ഗില്‍ ഓപ്പണറാവാന് സാധ്യതയേറെയാണ്. രാഹുല് വൈസ് ക്യാപ്റ്റനാണെങ്കില്‍ കൂടി അത് സംഭവിക്കാം’ കൈഫ് മുന്നറിയിപ്പ് നല്‍കുന്നു.

‘ഗില്‍ ആദ്യ ടെസ്റ്റില്‍ കളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം പരിക്കിനെ തുടര്‍ന്ന് ശ്രേയസ് അയ്യര്‍ക്ക് ആദ്യ കളിക്കില്ല. അഞ്ചാമതോ ആറാമതോ ഗില്‍ കളിച്ചേക്കാം’ കൈഫ് വിലയിരുത്തുന്നു.

‘രാഹുല്‍- രോഹിത് സഖ്യം ഓപ്പണ്‍ ചെയ്യും. പിന്നാലെ ചേതേശ്വര്‍ പൂജാരയും വിരാട് കോലിയും. ശ്രേയസിന്റെ അഭാവത്തില്‍ ഗില്‍ കളിക്കുമെന്നുറപ്പാണ്. കാരണം അത്രയും മികച്ച ഫോമിലാണ് ഗില്‍ കളിക്കുന്നത്. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും ഫോമിലാണെന്ന് ഗില്‍ തെളിയിച്ചു. ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ഗില്‍ കന്നി സെഞ്ചുറി നേടിയിരുന്നുവെന്നും ഓര്‍ക്കേണ്ടതുണ്ട്’ കൈഫ് പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്, ഇഷാന്‍ കിഷന്‍, ആര്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്ഗഡ്, സൂര്യകുമാര്‍ യാദവ്.

You Might Also Like