മൂന്ന് സൂപ്പര്‍ താരങ്ങള്‍ കൂടി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന പരമ്പരയില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കായി മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ കൂടി സ്‌ക്വാഡിനൊപ്പം ചേര്‍ന്നു. കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, നവ്ദീപ് സൈനി എന്നിവരാണ് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്.

നേരത്തെ സഹോദരിയുടെ കല്യാണത്തെ തുടര്‍ന്നാണ് രാഹുലിന് ആദ്യ ഏകദിന മത്സരം നഷ്ടമായത്. ഇന്ത്യന്‍ ടീമില്‍ അഞ്ചോളം താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതിനാലാണ് അഗര്‍വാളിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. ആദ്യ ഏകദിനത്തില്‍ ക്വാറഡീനില്‍ കഴിയേണ്ടി വന്നതിനാല്‍ അഗര്‍വാളിന് കളിക്കാനായില്ല.

സൈനിയാകട്ടെ ടീമിലെ സ്റ്റാന്‍ഡ് ബൈ താരമായിരുന്നു. കോവിഡ് പോസിറ്റീവായ താരം ഐസൊലേഷനിലായിരുന്നു. എന്നാല്‍ കോവിഡ് നെഗറ്റീവയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിനൊപ്പം ചേരുകയയാിരുന്നു. ബിസിസിഐ തന്നെയാണ് മൂവരും ടീമിനൊപ്പം ചേര്‍ന്ന വിവരം പങ്കുവെച്ചത്.

പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ അനായാസം ജയിച്ചിരുന്നു. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.