രാഹുലിനെ പുറത്താക്കി ടീം ഇന്ത്യ, നാട്ടിലേക്ക് ഉടന്‍ മടങ്ങും

Image 3
CricketTeam India

ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റുകളില്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുല്‍ കളിക്കില്ലെന്ന് ഉറപ്പായി. രാഹുലിനെ ടീം സ്‌ക്വാഡില്‍ നിന്ന് ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. പരിശീലനത്തിനിടെ കൈകുഴക്ക് പരിക്കേറ്റതാണ് രാഹുലിന് തിരിച്ചടിയായതെന്നാണ് സൂചന.

ജനുവരി രണ്ടിന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പരിശീലനം നടത്തുമ്പോഴാണ് രാഹുലിന് പരിക്കേറ്റത്. രാഹുല്‍ ഉടനെ നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ബംഗളൂരുവിലെ എന്‍സിഎയില്‍ രാഹുല്‍ റിഹാബിലിറ്റേഷനും ആരംഭിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.

മൂന്ന് ആഴ്ചത്തെ സമയമാണ് പരിക്കില്‍ നിന്ന് മുക്തനാവാന്‍ രാഹുലിന് വേണ്ടി വരിക. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ രാഹുല്‍ ഉള്‍പ്പെട്ടിരുന്നു എങ്കിലും ആദ്യ രണ്ട് ടെസ്റ്റിലും പ്ലേയിങ് ഇലവനില്‍ ഇടം നേടാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ അവസാന രണ്ട് ടെസ്റ്റുകളില്‍ രാഹുലിനെ പരിഗണിച്ചേക്കാനുള്ള സാധ്യതകള്‍ തെളിയവെയാണ് പരിക്ക് വില്ലനായി എത്തുന്നത്.

മെല്‍ബണില്‍ പരിശീലനം നടത്തവെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ പൂജാരയുടെ കൈവിരലിനും പരിക്കേറ്റിരുന്നു. ഇത് ഇന്ത്യക്ക് ആശങ്ക ഉയര്‍ത്തിയിരുന്നു എങ്കിലും ഏതാനും സമയത്തിന് ശേഷം നെറ്റ്സിലേക്ക് പൂജാര ബാറ്റ് ചെയ്യാന്‍ എത്തിയതോടെ ആശ്വാസമാവുകയായിരുന്നു.

നിലവില്‍ പരമ്പര ഇരുടീമുകളും ഓരോ വിജയം നേടി സമയനിലയിലാണ്. ഇതോടെ ശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയക്കും നിര്‍ണ്ണായകമാണ്.