കെഎല്‍ രാഹുല്‍, ഒരേസമയം നായകനും വില്ലനുമാണയാള്‍..

Image 3
CricketCricket News

ജാക്‌സണ്‍ ഇട്ടി അബ്രഹാം

പ്രതിഭാ ധാരാളിത്തമുള്ള ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ഏതറ്റം വരെയും പോകുന്ന പ്ലേയര്‍..! അത് തന്നെയാണ് അയാളുടെ ഗുണവും ദോഷവും. സ്വകാര്യ ചാനലിലെ ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട് ഉണ്ടായ വിലക്കിന് ശേഷം 2019ലെ ഏകദിന ലോകകപ്പില്‍ വീണു കിട്ടിയ അവസരം മുതലാക്കാന്‍ വേണ്ടി കളിച്ച ഇന്നിങ്‌സുകള്‍ നിലനില്‍പ്പിനു വേണ്ടിയുള്ളത് കൂടിയായിരുന്നു.

പിന്നീട് സ്ഥിരം ഓപ്പണ്‍ര്‍മാരുടെ മടങ്ങി വരവും ധാരാളം അവസരങ്ങള്‍ ലഭിച്ച റിഷബ് പന്തിന്റെ മോശം പ്രകടനങ്ങളും കാരണം കീപ്പര്‍ ഗ്ലൗസ് അണിഞ്ഞു അയാള്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്റെ റോള്‍ ഏറ്റെടുത്തപ്പോള്‍ ടീമിന് വിജയം സമ്മാനിച്ച മനോഹരമായ ചില ഇന്നിങ്‌സുകള്‍ അയാളുടെ ബാറ്റില്‍ നിന്നും പിറന്നു..!

2020ലെ ഐപിഎല്ലിലേക്ക് വരുമ്പോള്‍ കണ്‍സിസ്റ്റന്റ് ഇന്നിങ്‌സുകള്‍ കൊണ്ട് ഓറഞ്ച് ക്യാപ്പ് മാത്രമല്ല മോസ്റ്റ് വാല്യൂബിള്‍ പ്ലേയര്‍ പട്ടികയിലും മുന്‍ നിരയില്‍ എത്താന്‍ പഞ്ചാബ് ക്യാപ്റ്റന് ആയി. എന്നാല്‍ അയാളുടെ പ്രകടനങ്ങള്‍ ടീമിന്റെ വിജയത്തില്‍ എത്രമാത്രം കോണ്‍ട്രിബ്യൂട് ചെയ്തു എന്നതാണ് ചോദ്യം..? സെറ്റില്‍ ആയി കഴിഞ്ഞ് വേഗത കൂട്ടി ബിഗ് ഷോട്ടുകള്‍ കളിക്കേണ്ട സമയത്തും സിംഗിളുകള്‍ ഇട്ടു കൂടെ കളിക്കുന്ന ബാറ്റ്‌സ്മാനെ റിസ്‌കി ഷോട്ടുകള്‍ക്ക് പ്രേരിപ്പിച്ചത് കണക്കിലെടുക്കുമ്പോള്‍ അയാളുടെ ഇന്നിങ്‌സുകള്‍ സ്വാര്‍ത്ഥമായിരുന്നു എന്ന വിമര്‍ശനങ്ങളെ എങ്ങനെ അവഗണിക്കാന്‍ കഴിയും..?

രാഹുല്‍, നിങ്ങളുടെ കളി ശരിക്കും അഴകാണ്. നിങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ ഭാവിയാണ്. ഒരേ സമയം കോഹ്ലിയും രോഹിത്തും ആകാന്‍ നിങ്ങള്‍ക്ക് സാധിക്കും. പക്ഷെ ഒരു ടീം പ്ലേയര്‍ ആകുവാന്‍ ശ്രമിക്കാത്തിടത്തോളം കാലം നിങ്ങളുടെ പ്രതിഭ നിങ്ങളുടെ ടീമിന് പ്രയോജനപ്പെടില്ല..!

ടീമിനെ വിജയിപ്പിക്കാന്‍ പോകുന്ന അഴകുള്ള നൂറു ഇന്നിങ്‌സ് എങ്കിലും നിങ്ങളുടെ ബാറ്റില്‍ നിന്നും പിറക്കട്ടെ..!

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്