രക്ഷകന്‍, രാഹുല്‍ ആ കുരുന്നിനായി നല്‍കിയിത് 31 ലക്ഷം രൂപ

കളിക്കളത്തില്‍ മാത്രമല്ല ജീവിതത്തിലും സഹജീവികളോട് കാരുണ്യമുളളയാളാണ് താനെന്ന് തെളിയിച്ച് ഇന്ത്യന്‍ താരം കെഎല്‍ രാഹുല്‍. അടിയന്തരമായി മജ്ജ മാറ്റിവയ്ക്കല്‍ (ബി.എം.ടി) ശസ്ത്രക്രിയ ആവശ്യമായ 11 വയസുകാരന് രക്ഷകനായിയിരിക്കുകയാണ് ഇന്ത്യന്‍ താരം.
ശസ്ത്രക്രിയക്കും മറ്റ് ആവശ്യങ്ങള്‍ക്കായും വേണ്ടിയിരുന്ന 35 ലക്ഷം രൂപയില്‍ 31 ലക്ഷം രൂപ രാഹുല്‍ കുട്ടിക്ക് സമ്മാനിച്ചു. ക്രിക്കറ്റ് കളിക്കാരനായ വരദ് എന്ന കുട്ടിക്കാണ് രാഹുല്‍ സഹായം ലഭ്യമാക്കിയത്.
വരദിന്റെ മാതാപിതാക്കളായ സച്ചിന്‍ നല്‍വാഡയും അമ്മ സ്വപ്നയും ചേര്‍ന്ന് മകന്റെ ചികിത്സയ്ക്ക് ആവശ്യമായ 35 ലക്ഷം രൂപ സമാഹരിക്കുന്നതിനായി ‘ഗിവ്ഇന്ത്യ’യില്‍ ഒരു ധനസമാഹരണ ക്യാമ്പെയ്ന്‍ ആരംഭിച്ചിരുന്നു. ഇതറിഞ്ഞ രാഹുലും സംഘവും ഗിവ്ഇന്ത്യയുമായി ബന്ധപ്പെടുകയായിരുന്നു.
അപ്ലാസ്റ്റിക് അനീമിയ എന്ന അപൂര്‍വ രക്തജന്യ രോഗം ബാധിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥി കൂടിയായ വരദ്, കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മുംബൈയിലെ ജസ്ലോക് ആശുപത്രിയില്‍ ഹെമറ്റോളജിസ്റ്റുകളുടെ പരിചരണത്തിലായിരുന്നു. രക്തത്തില്‍ പ്ലേറ്റ്ലറ്റുകളുടെ അളവ് കുറഞ്ഞ് ശരീരത്തിന്റെ പ്രതിരോധ സംവിധാനം ദുര്‍ബലമാകുന്ന രോഗാവവസ്ഥയാണിത്. ഇതുമൂലം ഒരു സാധരണ പനി പോലും ഭേദമാകാന്‍ മാസങ്ങളെടുക്കും. മജ്ജ മാറ്റിവെയ്ക്കല്‍ മാത്രമായിരുന്നു വരദിന്റെ അവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം.