ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ഫ്രോഡ് ആണ് ഇവന്‍, ടി20യിലെങ്കിലും അടുപ്പിക്കരുത്

Image 3
CricketFan Zone

അജ്മല്‍ നിഷാന്ത്

240 നു അടുത്ത് റണ്‍ ചേസ് ചെയുന്നൊരു മത്സരത്തില്‍ ഓപ്പണിങ് ഇറങ്ങി പവര്‍ പ്ലയില്‍ 17 പന്ത് കളിച്ചു 19 റണ്‍സ്. ഏത് 3 ഓവര്‍ കളിച്ചു 19 റണ്‍സ്.

ചിലപ്പോള്‍ ഇയാള്‍ നിന്ന് ഈ കളി ജയിപ്പിക്കും ആയിരിക്കും. പക്ഷെ പണ്ട് പലപ്പോഴും പറഞ്ഞത് തന്നെയാണ് എനിക്ക് ഇന്നും പറയാന്‍ ഉള്ളത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രത്യേകിച്ച് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ടാലെന്റുകളില്‍ ഒന്നായ ഇവന്‍ തന്നെയാണ് ഏറ്റവും വലിയ ഫ്രോടും.

ഇവന്‍ ഓപ്പണിങ് ചെയുമ്പോള്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യ പലപ്പോഴും 19 ഓവര്‍ മത്സരം ആണ് കളിക്കേണ്ടി വരുന്നത് എന്നാ പ്രത്യേകതയുമുണ്ട്. ലാസ്റ്റ് ലോകക്കപ്പില്‍ ഒക്കെ ഇവന്‍ കളിച്ച ഫൈനല്‍ ഇന്നിങ്‌സ് ഒരു ബാറ്റിസ്മാന്‍ എങ്ങനെ കളിക്കരുത് എന്നതിനെ പറ്റി പഠനവിഷയം ആക്കാന്‍ ഉള്ള ലെവല്‍ ആയിരുന്നു. അത് ടീം സ്ട്രഗ്ല്‍ ചെയ്തപ്പോ ഉള്ള മാസ്സ് ഇന്നിങ്‌സ് എന്നൊക്കെ അടിച്ചു വിടുന്ന കണ്ടു ചിരി വന്നിട്ടുണ്ട്.

കോഹ്ലി ആദ്യ ബോള്‍ സിംഗിള്‍ ഇടും ഇവന്‍ 3 ബോള്‍ മുട്ടി 4 ആം ബോള്‍ സിംഗിള്‍ ഇട്ടു കൊടുക്കും അതായിരുന്നു മിഡില്‍ ഓവറില്‍ ഇവന്റെ ആറ്റിട്യൂട്. ഇവന്‍ ഡോട്ട് ആക്കണം എന്നുറപ്പിച്ചു മുട്ടിയിട്ട ബോള്‍സ് ഉണ്ടായിരുന്നു എങ്കില്‍ ഇന്ത്യ 270+ വന്നേനെ, ആ കളിയില്‍ സൂര്യയെ എല്ലാരും കൂടി ട്രോള്‍ ചെയുമ്പോള്‍ രക്ഷപെട്ടു പോകുന്ന ഒരുത്തന്‍ ആണ് ഇവന്‍.

ഇവന്റെ ഈ ആറ്റിട്യൂട് വെച്ചു ഒരിക്കലും ഇന്ത്യന്‍ ലിമിറ്റഡ് ഓവറിന്റെ ഭാഗം ആകരുത് എന്നൊരു ആഗ്രഹം ഉണ്ട്, അറ്ലീസ്‌റ് ടി20 യില്‍ എങ്കിലും…