രാഹുല്‍ ബെഞ്ചിലിരിക്കുമ്പോള്‍ നെഗറ്റീവ് ക്രിക്കറ്റ് കളിയ്ക്കുന്ന അവനെ ടീം ഇന്ത്യ കൊണ്ടുനടക്കേണ്ടതുണ്ടോ?
ശൈലേഷ് ബാബു
പൂജാര ആധുനിക ക്രിക്കറ്റിന് അനുയോജ്യനാണോ..?
തൊണ്ണൂറുകളിലും രണ്ടായിരമാണ്ടിന്റെ തുടക്കത്തിലും തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുള്ള ഉള്ള ഒരു ടീം എന്നതിലുപരി ജയിക്കുമെന്ന് ഒരു ഉറപ്പും ഇല്ലാത്ത ടീമായിരുന്നു ഇന്ത്യ. അതുകൊണ്ടുതന്നെ ആ കാലഘട്ടത്തില്‍ രാഹുല്‍ ദ്രാവിഡിന്റെയും ലക്ഷ്മണിന്റെയും മെല്ലെപ്പോക്ക് ബാറ്റിങ് ശൈലി വിദേശ പിച്ചുകളിലെങ്കിലും ഇന്ത്യക്ക് അനുഗ്രഹമായി ഭവിച്ചിട്ടുണ്ട്.
പ്രത്യേകിച്ച് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ,സൗത്താഫ്രിക്ക എന്നിവിടങ്ങളില്‍. വിദേശ പിച്ചുകളില്‍ കവാത്ത് മറക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്‍ നേടുക എന്നതിനേക്കാളുപരി പരമാവധി സമയം പിടിച്ചുനില്‍ക്കുക എന്ന സ്റ്റാറ്റജി ആണ് ആ കാലത്ത് അവലംബിച്ചു വന്നിരുന്നത്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയ ശേഷം ഓവര്‍സീസ് കണ്ടീഷനില്‍ ആയാലും വിജയിക്കാന്‍ പോന്നൊരു ഒരു ടീമായി ഇന്ത്യ വളര്‍ന്നുകഴിഞ്ഞു.
വിദേശ ഫാസ്റ്റ് ബൗളര്‍മാരോട് കിടപിടിക്കുന്ന ഫാസ്റ്റ് ബൗളര്‍മാരെ വളര്‍ത്തിയെടുത്തു. ഏതു ഗ്രൗണ്ടിലും ഏത് എതിരാളിക്കെതിരെ വിജയസാധ്യത കൂടുതലുള്ള ടീമായി ഇന്ത്യ വളര്‍ന്നു. വിദേശ പിച്ചുകളില്‍ ഷോര്‍ട്ട് പിച്ച് പന്തുകളില്‍ പതുങ്ങി നിന്ന ബാറ്റ്‌സ്മാന്‍മാരില്‍ നിന്നും പോസിറ്റീവായി കളിക്കുന്ന ഒരു കൂട്ടമായി ഇന്ത്യ മാറി.
ഇത്രയും പ്രൊഫഷണലും പോസിറ്റീവുമായ ടീമില്‍ പൂജാരയെ പോലെ ആധുനിക ക്രിക്കറ്റിന് അനുയോജ്യനല്ലാത്ത ഒരാളെ കൊണ്ടുനടക്കേണ്ടതുണ്ടോ ? അതും കെഎല്‍ രാഹുലിനെ പോലെ പ്രതിഭാധനനായ ഒരു കളിക്കാരന്‍ ബെഞ്ചിലിരിക്കുമ്പോള്‍ ..
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍