കാര്‍ത്തികിന് താക്കീതുമായി ബിസിസഐ, വിജയത്തിനിടെ കൊല്‍ക്കത്തന്‍ ക്യാമ്പില്‍ ഞെട്ടില്‍

Image 3
CricketIPL

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രണ്ടാം ക്വാളിഫയറില്‍ ആവേശജയം സ്വന്തമാക്കിയതിന് പിന്നാലെ കൊല്‍ക്കത്തന്‍ ക്യാമ്പിലേക്ക് ഒരു ദുഖ വാര്‍ത്ത. മോശം പെരുമാറ്റത്തെ തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കിന് ബിസിസിഐയുടെ താക്കീത് ലഭിച്ചിരിക്കുകയാണ്.

ഐപിഎല്‍ പെരുമാറ്റ ചട്ടത്തിലെ ലെവല്‍ 1 കുറ്റം താരം ചെയ്തതായാണ് കണ്ടെത്തല്‍. എന്താണ് കുറ്റമെന്ന് ഐപിഎല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നില്ലെങ്കിലും പുറത്തായ ശേഷം താരം സ്റ്റംപ് തട്ടിത്തെറിപ്പിച്ചതാകാം ശിക്ഷയ്ക്ക് കാരണമായി മാറിയതെന്നാണ് അനുമാനം.

മത്സരത്തില്‍ റണ്‍സൊന്നും എടുക്കാതെ ദിനേഷ് കാര്‍ത്തിക് പുറത്താകുകയായിരുന്നു. അതിന് പിന്നാലെയാണ് കാര്‍ത്തിക് സ്റ്റംമ്പ് തട്ടിത്തെറിപ്പിച്ചത്.

അതെസമയം രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിയെ മൂന്ന് വിക്കറ്റിന് കൊല്‍ക്കത്ത തോല്‍പ്പിച്ചതോടെയാണിത്. 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത ഒരു പന്ത് ബാക്കിനില്‍ക്കെ ജയത്തിലെത്തി. ഓപ്പണറായിറങ്ങി തകര്‍ത്തടിച്ച വെങ്കടേഷ് അയ്യരാണ് കളിയിലെ കേമന്‍.

ഇതോടെ കൊല്‍ക്കത്ത ഐപിഎല്‍ 14ാം സീസണിന്റെ ഫൈനലിലേക്ക് യോഗ്യത നേടി. വെള്ളിയാഴ്ച്ച നടക്കുന്ന ഫൈനലില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേരിടുക.