സമഗ്രം, ആധികാരികം, കൂറ്റന്‍ ജയവുമായി ശ്രേയസിന്റെ പോരാളികള്‍ ഫൈനലില്‍

Image 3
CricketFeaturedIPL

ഐപിഎല്ലില്‍ ആദ്യ ക്വാളിഫറില്‍ ആധികാരിക ജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സണ്‍റൈസസ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തകര്‍ത്തത്. സണ്‍റൈസസ് ഹൈദരാബാദ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം വെറും 13.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു.

ഇതോടെ കൊല്‍കത്ത ആധികാരികമായി ഐപിഎല്‍ ഫൈനലിലേക്ക് പ്രവേശിച്ചപ്പോള്‍ സണ്‍റൈസസ് ഹൈദരാബാദ് എലിമിനേറ്ററില്‍ ആര്‍സിബി-രാജസ്ഥാന്‍ മത്സരവിജയികളെ നേരിടും.

കൊല്‍ക്കത്തയ്ക്കായി വെങ്കിടേഷ് അയ്യരും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പുറത്താകാതെ ഫിഫ്റ്റി നേടി. വെങ്കിടേഷ് അയ്യര്‍ 28 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 51 റണ്‍സെടുത്തപ്പോള്‍ ശ്രേയസ് അയ്യര്‍ 24 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം പുറത്താകാതെ 58 റണ്‍സും സ്വന്തമാക്കി. ഇരുവരും മൂന്ന് വിക്കറ്റില്‍ 97 റണ്‍സാണ് അതിവേഗം കൊല്‍ക്കത്തന്‍ സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്.

ഓപ്പണര്‍മാരായ റഹ്മത്തുളള ഗുര്‍ബാസ് 23 റണ്‍സെടുത്തും സുനില്‍ നരെയെന്‍ 21 റണ്‍സെടുത്തും പുറത്തായി. ഹൈദാരാബാദിനായി പാറ്റ് കമ്മിന്‍സും ടി നടരാജനും ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഹൈദരാബാദിനെ കൊല്‍ക്കത്ത 19.2 ഓവറില്‍ 159 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ രാഹുല്‍ ത്രിപാതിയാണ്് ഹൈദരാബാദിനായി പൊരുതിയത്.

കൊല്‍ക്കത്തയക്കായി മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പ്രകടനം നിര്‍ണ്ണായകമായി. നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി മൂന്ന് നിര്‍ണ്ണായക വിക്കറ്റാണ് മിച്ചല്‍ സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. വൈഭവ് അറോറ, ഹര്‍ഷിത് റാണ, സുനില്‍ നരെയെന്‍, ആേ്രന്ദ റസ്സല്‍ എന്നിവരും ഓരോ വിക്കറ്റ് വീതവും സ്വന്തമക്കി.

ഹൈദരാബാദിനായി ത്രിപാതി 35 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 55 റണ്‍സാണ് നേടിയത്. മത്സരത്തില്‍ ത്രിപാതി നിര്‍ഭാഗ്യകരമായി റണ്ണൗട്ടായതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. ഹെന്റിച്ച് ക്ലാസണ്‍ 21 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 32 റണ്‍സെടുത്തപ്പോള്‍് പാറ്റ് കമ്മിന്‍സ് 24 പന്തില്‍ രണ്ട് ഫോറും സിക്‌സും സഹിതം 30 റണ്‍സും സ്വന്തമാക്കി. 16 റണ്‍സെടുത്ത അബ്ദു സമദാണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍.

അഭിഷേക് ശര്‍മ്മ (3), നിതിന്‍ റെഡ്ഡി (9), ഷഹ്ബാസ് അഹ്ബദ് (0), സന്‍വീര്‍ സിംഗ് (0), ഭുവനേശ്വര്‍ കുമാര്‍ (0), വിജയകാന്ത് വൈശാഖ് (7*) എന്നിങ്ങനെയാണ് മറ്റ് ഹൈദരാബാദ് താരങ്ങളുടെ പ്രകടനം.