അവിടെ ജയിച്ചത് കൊല്‍ക്കത്തയല്ല, ക്രിക്കറ്റാണ്, ക്രിക്കറ്റ് മാത്രം

Image 3
CricketIPL

റോണി ജേക്കബ്

”ജയിച്ചത് കൊല്‍ക്കത്തയോ, പരാജയപ്പെട്ടത് ദില്ലിയോ അല്ല.. ജയിച്ചത് ക്രിക്കറ്റാണ്, ക്രിക്കറ്റ് മാത്രം .”.

ഒരു പക്ഷേ മറ്റു ഗെയിമുകളില്‍ നിന്ന് ക്രിക്കറ്റിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ അനിശ്ചിതത്വമാണ്…ഇന്നലത്തെ, ഐപിഎല്‍ പോലുള്ള ചില മത്സരങ്ങള്‍ കാണുമ്പോള്‍, ഇത്രത്തോളം അനിശ്ചിതത്വവും ആവേശവും നല്‍കാന്‍ ക്രിക്കറ്റിനു മാത്രമേ കഴിയൂ എന്ന് തോന്നിപ്പോകാം..

വിജയ -പരാജയങ്ങള്‍ മാറിമറിയുന്ന മല്‍സരങ്ങള്‍ തെല്ലൊരു ശ്വാസമിടിപ്പോടെ കാണാന്‍ തന്നെയാണ് , ഓരോ ആസ്വാദകനും ആഗ്രഹിക്കുന്നത്.
ഇന്നലത്തെ മല്‍സരത്തിലേക്ക് വന്നാല്‍,ടോസിന് മുന്‍പേ ഡല്‍ഹിക്കായിരുന്നു സാധ്യത കൂടുതല്‍… ആദ്യ പകുതി കഴിഞ്ഞപ്പോള്‍ കൊല്‍ക്കത്തയുടെ ക്യാംപില്‍ ആശ്വാസം വന്നു .. ആ, ആശ്വാസം സന്തോഷമായി മാറ്റിക്കൊണ്ട് അയ്യരും ഗില്ലും തകര്‍ത്തു… 15.5 ഓവറില്‍ 123/1- കൊല്‍ക്കത്തയുടെ അനായാസ വിജയം ഉറപ്പിച്ച്, പലരും ടി.വി നിര്‍ത്തി ഉറക്കത്തിനോട് ഹായ് പറഞ്ഞു… പക്ഷേ ‘കഥ – ഇനിയാണ് ആരംഭിക്കുന്നത്’ എന്ന സിനിമാ ഡയലോഗ് പോലെയായി കാര്യങ്ങള്‍..

15.6- നിതീഷ് റാണ പുറത്ത്
കൊല്‍ക്കത്തക്ക്,ജയിക്കാന്‍ 4 ഓവറില്‍ 13 റണ്‍സ് മാത്രം മതി.
17-ാം ഓവര്‍ എറിയാന്‍ ആവേശ് ഖാനെത്തി… കേവലം 2 റണ്‍സ് മാത്രം വഴങ്ങി ഗില്ലിന്റെ വിക്കറ്റും പിഴുതു ആവേശ് ഖാന്‍.
കൊല്‍ക്കത്ത ലക്ഷ്യം 3 ഓവറില്‍ 11 റണ്‍സ്
18-ാം ഓവറിനായി സൂപ്പര്‍ താരം റബാഡ എത്തി… ഇതു വരെ കണ്ടതില്‍ വച്ചുള്ള മനോഹരമായ ഓവര്‍. ഒരേയൊരു റണ്‍സ് മാത്രം വഴങ്ങി, കാര്‍ത്തിക്കിന്റെ വിക്കറ്റും.
കൊല്‍ക്കത്ത ലക്ഷ്യം – 2 ഓവറില്‍ 10 റണ്‍സ്
19-ാം ഓവറിനായി, ഡല്‍ഹിയുടെ കുന്തമുന നോര്‍ട്‌ജേ എത്തി…. വീണ്ടും മറ്റൊരു മനോഹര സൗത്താഫ്രിക്കന്‍ ബൗളിംഗ്… കേവലം 3 റണ്‍സും, കൊല്‍ക്കത്ത ക്യാപ്റ്റന്റെ വിക്കറ്റും..
കൊല്‍ക്കത്തയുടെ ലക്ഷ്യം ഒരോവറില്‍ 7 റണ്‍സ്.

അവസാന ഓവറിനായി രവിചന്ദ്ര അശ്വിന്‍ എത്തി….
മല്‍സരം എങ്ങോട്ട് വേണേലും തിരിയുന്ന അവസ്ഥ.. രണ്ടു ടീമുകളുടെയും ഒഫീഷ്യല്‍സുകളുടെയും സഹകളിക്കാരുടെയും മുഖത്ത് ടെന്‍ഷനും ആകാംക്ഷയും മാത്രം.
അശ്വിന്‍ റെഡി. ത്രിപാദി റെഡി.

ആദ്യ പന്തില്‍ തിപാദിയുടെ വക ലോങ്ങ് ഓണിലേക്ക് ഒരു സിംഗിള്‍.
ലക്ഷ്യം : 5 പന്തില്‍ നിന്ന് 6 റണ്‍സ്
രണ്ടാം പന്തില്‍ ഷാക്കിബ് ബാറ്റ് ചെയ്യുന്നു.. റണ്‍സ് എടുക്കാനായില്ല.. ഡോട്ട് ബോള്‍…
ലക്ഷ്യം : 4 പന്തില്‍ നിന്ന് 6 റണ്‍സ്

മൂന്നാം പന്ത് – മനോഹരമായൊരു ബോള്‍- ഷാക്കിബ് പുറത്ത് – LBW – ഡല്‍ഹി ക്യാംപ് ആവേശത്തില്‍
ലക്ഷ്യം : 3 പന്തില്‍ നിന്ന് 6 റണ്‍സ്
നാലാം പന്ത് : ക്രീസില്‍ കഴിഞ്ഞ മല്‍സരത്തിലെ ഹീറോ നരൈന്‍… പക്ഷേ നരൈനു പിഴച്ചു, ഉയര്‍ത്തിയടിച്ച പന്ത് ലോങ് ഓഫില്‍ അക്‌സറിന്റെ കയ്യില്‍ ഭദ്രം… നരൈന്‍ പുറത്ത്… ദില്ലി ആരാധകര്‍ വിജയാവേശത്തില്‍..കൊല്‍ക്കത്ത നിരയില്‍ ആകാംക്ഷ!.

ലക്ഷ്യം : 2 പന്തില്‍ നിന്ന് 6 റണ്‍സ്.
അഞ്ചാം പന്ത് – ത്രിപാദി ക്രീസില്‍ – എല്ലാ ആസ്വാദക കണ്ണുകളും ആ 22 വാരയിലേക്ക് ചുരുങ്ങി…..
ഔട്ട് സൈഡ് ഓഫിലൂടെ അശ്വിന്റെ മനോഹരമായ ഒരു പന്ത്… പക്ഷേ ത്രിപാദിയുടെ പോരാട്ട വീര്യത്തെ കീഴടക്കാന്‍ അശ്വിന് കഴിഞ്ഞില്ല ….ലോങ് ഓഫിനു മുകളിലൂടെ ത്രിപാടിയുടെ മനോഹരമായ സിക്‌സര്‍.?? ഹൃദയം പോലും നിലച്ചുപോയ, സുവര്‍ണ നിമിഷങ്ങള്‍ക്ക് അവസാനമായി.

You litlle beauty Mr: Tripadi..

കൊല്‍ക്കത്ത കളിക്കാരും ക്യാംപും ആരാധകരും ഇളകി മറിഞ്ഞു… ഐപിഎല്‍ ജയിച്ചതിലും അതികം ആവേശമായിരുന്നു എല്ലാവരുടേയും മുഖത്ത്.. തൊട്ടരികത്ത് എത്തിയ, IPL ഫൈനല്‍ കൈവിട്ട് പോയ സങ്കടം പേറിയ ദില്ലിയുടെ ചുണക്കുട്ടന്‍മാരെയും ഗ്രൗണ്ടില്‍ കാണാമായിരുന്നു…

ഇരു ടീമുകള്‍ക്കും ഹൃദയത്തില്‍ നിന്നൊരു സല്യൂട്ട്… ഇതു പോലുള്ള അനിശ്ചിതത്വങ്ങള്‍ തന്നെയാണ് ക്രിക്കറ്റിന്റെ ഭംഗി… ഇവിടെ പരാജയപ്പെട്ടത് ദില്ലിയോ, വിജയിച്ചത് കൊല്‍ക്കത്തയോ അല്ല…. വിജയിച്ചത് ക്രിക്കറ്റാണ് .. ക്രിക്കറ്റ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍