രണ്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ഐപിഎല്‍ കിരീടം കൊല്‍ക്കത്തയ്ക്ക് ഉറപ്പ്

Image 3
CricketIPL

അരുണ്‍ കൃഷ്ണന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു മുന്നില്‍ പ്രധാനമായും രണ്ടു പ്രശ്‌നങ്ങള്‍ ആണ് ഉള്ളത്. അവ പരിഹരിക്കപ്പെട്ടാല്‍ നൂറു ശതമാനം ഉറപ്പിച്ചു പറയാം ഈ ഐ. പി. എല്‍ കിരീടം കൊല്‍ക്കത്തയുടെ കൂടാരത്തിലേക്ക് വരുമെന്ന്.

അതില്‍ ആദ്യ പ്രശ്‌നം ആയ ക്വാളിറ്റി ഇന്ത്യന്‍ പേസ് ബോളര്‍ എന്നത് പരിഹാരമില്ലാത്ത ഒന്നാണെങ്കില്‍ മിഡില്‍ ഓര്‍ഡറില്‍ ആന്ദ്രേ റസ്സല്‍ എന്ന പവര്‍ ഹിറ്റ്‌റെ ഉള്‍പ്പെടുത്തുക എന്ന രണ്ടാമത്തെ പ്രശ്‌നം.

ലളിതമായി പരിഹരിക്കാന്‍ കഴിയുന്നതായി തോന്നാമെങ്കിലും വളരെ സങ്കീര്‍ണത നിറഞ്ഞ ഒരു പ്രശ്‌നം ആയി തന്നെ നില നില്‍ക്കുന്നതുമാണ്.

(ഇനി ആ പ്രശ്‌നത്തെ റസ്സലിന് പരിക്കാണ് എന്ന് പറഞ്ഞു ഇപ്പോള്‍ പരിഹരിച്ചു കൊണ്ടിരിക്കുന്ന രീതിയില്‍ തുടര്‍ന്നാല്‍ കൊല്‍ക്കത്ത നഷ്ടപ്പെടുത്താന്‍ പോകുന്നത് ഐ. പി. എല്‍ കൂടി ആണെന്ന് തോന്നുന്നു )

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24*7