പുതിയ നായകനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഐപിഎല്‍ 15ാം സീസണിലേക്കുള്ള തങ്ങളുടെ പുതിയ നായകനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. താരലേലത്തില്‍ വകോടികള്‍ മുടക്കി സ്വന്തമാക്കിയ ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ പുതിയ നായക സിംഹാസനത്തില്‍ ഉപവിഷ്ടനാകുക.
കഴിഞ്ഞ ആഴ്ച നടന്ന താരലേലത്തില്‍ വാശിയേറിയ ലേലം വളിക്കൊടുവില്‍ 12.25 കോടി രൂപ മുടക്കിയാണ് ശ്രേയസ് അയ്യരെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്.
🚨 Ladies and gentlemen, boys and girls, say hello 👋 to the NEW SKIPPER of the #GalaxyOfKnights
অধিনায়ক #ShreyasIyer @ShreyasIyer15 #IPL2022 #KKR #AmiKKR #Cricket pic.twitter.com/veMfzRoPp2
— KolkataKnightRiders (@KKRiders) February 16, 2022
കൊല്‍ക്കത്ത നായകനാകുന്ന ആറാമത്തെ കളിക്കാരനും നാലാമത്തെ ഇന്ത്യന്‍ താരവുമാണ് അയ്യര്‍. സൗരവ് ഗാംഗുലി, ബ്രെണ്ടന്‍ മക്കല്ലം, ഗൗതം ഗംഭീര്‍, ദിനേശ് കാര്‍ത്തിക്, ഓയിന്‍ മോര്‍ഗന്‍ എന്നിവരാണ് കൊല്‍ക്കത്തയെ മുമ്പ് ഐപിഎല്ലില്‍ നയിച്ചവര്‍. ഇതില്‍ ഗംഭീര്‍ രണ്ടു തവണ കൊല്‍ക്കത്തക്ക് കിരീടം സമ്മാനിച്ചപ്പോള്‍ ഓയിന്‍ മോര്‍ഗന് കീഴില്‍ കൊല്‍ക്കത്ത കഴിഞ്ഞ സീസണില്‍ റണ്ണറപ്പുകളായി.
2020ലെ ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഫൈനലിലെത്തിച്ച നായകനാണ് ശ്രേയസ് അയ്യര്‍. കഴിഞ്ഞ സീസണില്‍ പരിക്കിനെത്തുടര്‍ന്ന് അയ്യര്‍ക്ക് ഐപിഎല്ലിന്റെ ആദ്യ പകുതി നഷ്ടമായതോടെ റിഷഭ് പന്തിനെ ഡല്‍ഹി പകരം നായകനാക്കിയിരുന്നു. പിന്നീട് അയ്യര്‍ തിരിച്ചെത്തിയപ്പോഴും പന്ത് തന്നെ നായകനായി തുടര്‍ന്നു. പന്തിന് കീഴില്‍ ഡല്‍ഹി കഴിഞ്ഞ സീസണിലും പ്ലേ ഓഫിലെത്തിയിരുന്നു.
2015ല്‍ 2.6 കോടി രൂപക്ക് ഡല്‍ഹി ടീമിലെത്തിയ അയ്യരെ 2018ലെ മെഗാതാരലേലത്തിന് മുമ്പ് ഡല്‍ഹി നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ഇത്തവണ മെഗാ താരലേലത്തിന് മുമ്പ് റിഷഭ് പന്ത്, പൃഥ്വി ഷാ, ആന്റിച്ച് നോര്‍ക്യ, അക്‌സര്‍ പട്ടേല്‍ എന്നിവരെയാണ് ഡല്‍ഹി നിലനിര്‍ത്തിയത്. ഇതോടെ ലേലത്തിനെത്തിയ അയ്യരെ കൊല്‍ക്കത്ത സ്വന്തമാക്കി.
ഐപിഎല്ലില്‍ 87 മത്സരങ്ങളില്‍ 2375 റണ്‍സടിച്ചിട്ടുള്ള അയ്യര്‍ 2018 മുതല്‍ 2022വരെയുള്ള സീസണുകളിലെല്ലാം 400 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു. 2021ലെ സീസണില്‍ നേടിയ 521 റണ്‍സാണ് ഒരു സീസണിലെ അയ്യരുടെ മികച്ച പ്രകടനം.
കൊല്‍ക്കത്ത നിലനിര്‍ത്തിയ താരങ്ങള്‍: Andre Russell, Sunil Narine, Venkatesh Iyer and Varun Chakravarthy
ലേലത്തില്‍ വിളിച്ചെടുത്ത താരങ്ങള്‍: Pat Cummins, Nitish Rana, Iyer, Shivam Mavi, Sheldon Jackosn, Ajinkya Rahane, Rinku Singh, Anukul Roy, Rasikh Dar, Baba Indrajith, Chamika Karunaratne, Abhijeet Tomar, Pratham Singh, Ashok Sharma, Sam Billings, Alex Hales, Tim Southee, Ramesh Kumar, Mohammad Nabi, Umesh Yadav, Aman Khan.