ബ്ലാസ്റ്റേഴ്‌സിന് അടുത്ത സീസണില്‍ മൂന്ന് കിറ്റുകള്‍, ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത

ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജെഴ്‌സി രൂപകല്‍പന ചെയ്യാന്‍ ആരാധകര്‍ക്ക് അവസരം. ഹോം, എവേ ജഴ്‌സികള്‍ക്ക് പുറമെയുളള തേഡ് കിറ്റാണ് ആരാധകര്‍ക്ക് ഡിസൈന്‍ ചെയ്യാന്‍ ക്ലബ് അവസരമൊരുക്കുന്നത്.

ഈ മാസം 17 മുത്ല്‍ 26 വരെയാണ് കിറ്റ് ഡിസൈന്‍ ചെയ്യാനുളള കാലാവധി അനുവദിക്കുക. നിരവധി നിബന്ധനകളും കിറ്റ് ഡിസൈനിംഗിന് ബ്ലാസ്‌റ്റേഴ്‌സ് മുന്നോട്ട് വെച്ചിട്ടുണ്ട്.

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവായി ബ്ലാസ്റ്റേഴ്‌സിന്റെ ക്യാമ്പയ്‌നായ സല്യൂട്ട് ആവര്‍ ഹീറോസ് എന്ന ആശയത്തിന് അനുസരിച്ചായിരിക്കണം കിറ്റ് ഡിസൈന്‍ ചെയ്യേണ്ടത്. ജെഴ്‌സിയും ഷോര്‍ട്ടും സ്‌റ്റോക്കിംഗ്‌സും ഉള്‍പ്പെടെയായിരിക്കണം കിറ്റ് ഡിസൈനിംഗ്.

ഡിസൈനിംഗ് നിബന്ധനകള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

നിലവില്‍ മികച്ച തയ്യാറെടുപ്പാണ് ഐഎസ്എല്‍ ഏഴാം സീസണിനായി ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. പുതിയ പരിശീലകന്‍ കിബു വികൂനയ്ക്ക് കീഴില്‍ ബ്ലാസ്റ്റേഴ്‌സ് എന്തെല്ലാം അത്ഭുതങ്ങള്‍ കാട്ടുമെന്ന ആവേശത്തിലാണ് ആരാധകര്‍. ഇതിന് പുറമെയാണ് വമ്പന്‍ ക്ലബുകളുടെ മാതൃകയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കിറ്റ് ഡിസൈന്‍ ചെയ്യാനുളള അവസരവും ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് കൈവന്നിരിക്കുന്നത്.

You Might Also Like