ഗോള്‍ നേട്ടത്തില്‍ അധികം സന്തോഷം അനുഭവപ്പെടുന്നില്ല. തുറന്ന് പറഞ്ഞ് സിഡോച

Image 3
FootballISL

ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ സമനില വഴങ്ങിയതിലെ അതൃപ്തി തുറന്ന് പ്രകടനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് നായകനും സ്പാനിഷ് താരവുമായ സെര്‍ജിയോ സിഡോച. ഗോള്‍ നേടാനായതില്‍ വ്യക്തിപരമായി സന്തുഷ്ടനാണെങ്കിലും മത്സരം വിജയിക്കാനാകാതെ പോയത് നേട്ടത്തിന്റെ തിളക്കം കുറിച്ചതായി ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ പറയുന്നു.

‘കേരള ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടാനായതില്‍ ഞാന്‍ സന്തുഷ്ടനാണ്. എന്നാല്‍ ആ സന്തോഷം അധികം അനുഭവപ്പെടുത്തില്ല. എന്തുകൊണ്ടെന്നാല്‍ മത്സര ഫലം ആ സന്തോഷത്തെ കുറയ്ക്കുന്നു’ മത്സരശേഷം സിഡോച പറഞ്ഞു.

ടീമിന്റെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് തങ്ങളേറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ആത്മവിശ്വസത്തോടെ കളിക്കാനായെന്നും പറന്ന സിഡോച എങ്കിലും മൂന്ന് പോയന്റ് സ്വന്തമാക്കണമെങ്കില്‍ ഇനിയും കഠിനാധ്വാനം ആവശ്യമുണ്ടെന്നും കൂട്ടിചേര്‍ത്തു.

മത്സരത്തില്‍ രണ്ട് ഗോള്‍ വീതം നേടിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റും സമനില നേടിയത്. . അഞ്ചാം മിനുറ്റില്‍ നായകന്‍ സെര്‍ജിയോ സിഡോഞ്ചയും 45ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ഗാരി ഹൂപ്പറുമാണ് കേരള ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചത്. 51ാം മിനുറ്റില്‍ അപിയയും 90ാം മിനുറ്റില്‍ ഇദ്രിസ സില്ലയും ഹൈലാന്‍ഡേഴ്സിനായി മറുപടി ഗോള്‍ നേടി.

29ന് ഒഡീഷ എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. എടികെ മോഹന്‍ബഗാനെതിരായ മത്സരത്തില്‍ നിന്ന് നാലു മാറ്റങ്ങളാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കോച്ച് കിബു വികൂന വരുത്തിയത്. ആല്‍ബിനോ ഗോമെസിനെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വലയ്ക്ക് മുന്നില്‍ നിര്‍ത്തി. പ്രതിരോധത്തില്‍ ബകാരി കോനെ, കോസ്റ്റ ന്യമോയിന്‍സു, ജെസെല്‍ കര്‍ണെയ്റോ എന്നിവര്‍ക്കൊപ്പം നിഷു കുമാറും അണിനിരന്നു. മധ്യനിരയില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ച, വിന്‍സെന്റെ ഗോമസ്, രോഹിത് കുമാര്‍, ലാല്‍താതാംഗ ഖാല്‍റിങ്, സെയ്ത്യസെന്‍ സിങ് എന്നിവരും മുന്നേറ്റത്തില്‍ ഗാരി ഹൂപ്പറും.