ആ സൂപ്പര്‍ താരങ്ങള്‍ ഉടന്‍ ടീമിലെത്തും, സഹലിന്റെ കാര്യത്തില്‍ നിലപാട് പ്രഖ്യാപിച്ച് കിബു

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ നിഷു കുമാറും കെപി രാഹുലും ഉടന്‍ ടീമിലെത്തിയേക്കുമെന്ന് സൂചിപ്പിച്ച് പരിശീലകന്‍ കിബു വികൂന. ഇരുതാരങ്ങളും ഫിറ്റ്‌നെസ് വീണ്ടെടുത്ത് വരുകയാണെന്നും വികൂന കൂട്ടിചേര്‍ത്തു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് വികൂന ഇക്കാര്യം സൂചിപ്പിച്ചത്.
ഇരുവരുടേയും പരികക്് മാറിയാല്‍ ടീമിന് മുതല്‍കൂട്ടാകും എന്ന് സൂചിപ്പിച്ച വികൂന എന്നാല്‍ അടുത്ത മത്സരത്തില്‍ നിഷുവോ, രാഹുലോ കളിക്കുമോ എന്നതിനെപ്പറ്റി കൂടുതല്‍ സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
രണ്ട് താരങ്ങളും 100% ഫിറ്റ്‌നെസില്‍ എത്തിയാല്‍ ഉടന്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് മാച്ച് സ്‌ക്വാഡിലേക്ക് രണ്ടു പേരും എത്തും എന്നും കളത്തില്‍ ഇറങ്ങും എന്നും കിബു വികൂന പറഞ്ഞു. ടീം ഫിറ്റ് ആയി കഴിഞ്ഞാല്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനങ്ങള്‍ കാണാം എന്നും അദ്ദേഹം പറഞ്ഞു
അതെസമയം സഹല്‍ അബ്ദുല്‍ സമദിനെ പ്രശംസിക്കാനും ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ മറന്നില്ല. സഹല്‍ ടീമിന്റെ പ്രധാന താരമാണെന്ന് ചൂണ്ടിക്കാട്ടിയ വിക്കൂന, അദ്ദേഹത്തെ ചുറ്റിപ്പറ്റി മികച്ചൊരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ടെന്നും, ആദ്യ മത്സരത്തില്‍ ചില നല്ല കാര്യങ്ങള്‍ അദ്ദേഹം ചെയ്തതായും പറയുന്നു. സഹലിന്റെ കാര്യത്തില്‍ തങ്ങളെല്ലാം സന്തുഷ്ടരാണെന്നും ഇതിനൊപ്പം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനോട് തോറ്റിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയം.