അക്കാര്യം ഇപ്പോള്‍ ചിന്തിക്കുന്നില്ല, ഒടുവില്‍ കിബു തുറന്ന് പറയുന്നു

ഐഎസ്എല്ലില്‍ പ്ലേ ഓഫ് കളിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ വികൂന. ഹൈദരാബാദുമായി നടക്കുന്ന മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് കിബു ഇക്കാര്യം വ്യക്തമാക്കിയത്.

ടീമിന്റെ ചിന്ത അടുത്ത മത്സരം മാത്രമാണെന്നും അത് വിജയിക്കുക എന്നതാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൈദരബാദിനെ നാളെ തോല്‍പ്പച്ചാല്‍ തന്റെയും ടീമിന്റെയും ശ്രദ്ധ മുംബൈ സിറ്റിക്ക് എതിരായ മത്സരത്തെ കുറിച്ചാകും. കിബു പറഞ്ഞു.

അതെസമയം പരിക്കേറ്റ് പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് നായകനും സ്പാനിഷ് താരവുമായ സെര്‍ജിയോ സിഡോഞ്ചയുടെ പകരക്കാരനെ കണ്ടെത്തിയതായി വികൂന സ്ഥിരീകരിച്ചു. എന്നാല്‍ താരം ആരെന്ന വെളിപ്പെടുത്താന്‍ വികൂന തയ്യാറായില്ല. ഇതോടെ പുതിയ താരം ആരെന്നറിയാനുളള ആകാംക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍.

പുതിയ താരവുമായി ബ്ലാസ്റ്റേഴ്സ് ധാരണയില്‍ എത്തിയിട്ടുണ്ട്. ഉടന്‍ തന്നെ സാങ്കേതികമായ കടമ്പകള്‍ കൂടെ കടന്ന് പുതിയ താരം സ്‌ക്വാഡിനൊപ്പം ചേരും. ക്വാറന്റൈന്‍ ഒക്കെ കഴിഞ്ഞ് ജനുവരി ആദ്യ വാരം തന്നെ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയില്‍ താരം ഇറങ്ങും എന്ന് പ്രതീക്ഷിക്കുന്നു’ കിബു വികൂന പറഞ്ഞു.

നിലവില്‍ ആറ് മത്സരം കഴിയുമ്പോള്‍ ലീഗില്‍ മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് കാഴ്ച്ചവെക്കുന്നത്. മൂന്ന് സമനിലയും മൂന്ന് തോല്‍വിയുമായി വെറും മൂന്ന് പോയന്റോടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. അതിനിടെയാണ് ഫോമിലുളള നായകനെ കൂടി ബ്ലാസ്റ്റേഴ്സിന് നഷ്ടമായത്. ഇതോടെ മധ്യനിരയില്‍ ഏറെ വെല്ലുവിളി നേരിടുകയാണ് കേരള ക്ലബ്.

You Might Also Like