വികൂനയ്ക്ക് പ്രിയശിഷ്യനെ നഷ്ടമായി, ബ്ലാസ്റ്റേഴ്‌സ് ക്യാമ്പില്‍ നിരാശ
കേരള ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് കരുതപ്പെട്ടിരുന്ന കൗമാര വിസ്മയം എസ്‌കെ സാഹിലുമായുളള എടികെ മോഹന്‍ ടീം കരാര്‍ പുതുക്കി. മൂന്ന് വര്‍ഷത്തേക്കാണ് സാഹിലുമായി എടികെ മോഹന്‍ ബഗാന്‍ കരാര്‍ പുതുക്കിയിരിക്കുന്നത്. എടികെയുമായി ലയനത്തിന് ശേഷം പുതിയ രൂപത്തിലാക്കപ്പെട്ട മോഹന്‍ ബഗാന്‍ തങ്ങളുടെ ടീമില്‍ നിലനിര്‍ത്തേണ്ട കളിക്കാരുടെ പട്ടികയിലാണ് സാഹിലിനെ ഉള്‍പ്പെടുത്തിയിുന്നു. ഇതോടെ ഹബാസിന് കീഴില്‍ എടികെ-മോഹന്‍ ബഗാന്‍ സീനിയര്‍ ടീമില്‍ കളിക്കാനാണ് സാഹിലിന് വഴിയൊരുങ്ങുന്നത്.
Sheikh Sahil signs with the club and will represent ATK Mohun Bagan FC in the ISL for the next three years. 🖊🤝
আপনারা কতটা উত্তেজিত এই তরুন প্রতিভা কে নিয়ে? 🤔#ATKMohunBagan#IndianSuperLeague#IndianFootball pic.twitter.com/CqOuUE1c4H
— Mohun Bagan Super Giant (@mohunbagansg) August 10, 2020
സാഹിലിനെ കൂടാതെ മോഹന്‍ ബഗാന്‍ അക്കാദമി താരമായ സുബോ ഘോഷുമായും മോഹന്‍ ബഗാന്‍ സീനിയര്‍ ടീമിലേക്ക് കരാര്‍ പുതുക്കും.
കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാന്റെ കോച്ചായിരുന്ന കിബു വികൂനയുടെ പ്രിയശിഷ്യനാണ് 20കാരനായ സാഹില്‍. മോഹന്‍ ബഗാന്‍ ഐലീഗ് കിരീടം നേടിയ കഴിഞ്ഞ സീസണില്‍ വികൂനയുടെ കീഴില്‍ സാഹില്‍ ഗംഭീര പ്രകടനം തന്നെ നടത്തിയിരുന്നു.
ഇന്ത്യയിലെ തന്നെ മികച്ച ടാലന്റുകളില്‍ ഒന്നായാണ് സാഹിലിനെ ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്. എന്നാല്‍ മോഹന്‍ ബഗാനുമായി നാലുവര്‍ഷത്തെ കരാറിലാണ് താരമിപ്പോള്‍. അതുകൊണ്ട് തന്നെ സാഹിലിനെ വാങ്ങണം എങ്കില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വന്‍ തുക തന്നെ നല്‍കേണ്ടി വരും.
സാഹിലിന്റെ കരിയറിലെ തന്നെ വഴിത്തിരിവാകുന്ന ഇടപെടല്‍ നടത്തിയ പരിശീലകനായി കിബു വികൂന. സഹിലിനെ ആദ്യം സെന്റര്‍ ബാക്കായി കളിപ്പിച്ച വികൂന പിന്നീട് താരത്തെ മിഡ്ഫീല്‍ഡറാക്കി മാറ്റുകയായിരുന്നു. ഇത് വലിയ വഴിത്തിരിവാണ് സാഹിലിന്റെ കരിയറില്‍ ഉണ്ടാക്കിയത്.
ബംഗാള്‍ സ്വദേശിയായ സാഹിലന്റെ വരവിനായി ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായിമയും കാത്തിരിക്കുമ്പോളാണ് ഇടീതീ പോലെ പുതിയ വാര്‍ത്തയെത്തുന്നത്.