ഈ താരങ്ങളെ റാഞ്ചണം, ഇവരെ ഒഴിവാക്കണം, മാനേജുമെന്റിനോട് വികൂനയുടെ ആവശ്യങ്ങള്‍
ഐഎസ്എല്‍ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിലേക്ക് മോഹന്‍ ബഗാന്‍ താരങ്ങളെ കൊണ്ടുവരണമെന്ന ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്പാനിഷ് പരിശീലകന്‍ കിബു വീകൂനയുടെ ആഗ്രഹം പരസ്യമായ രഹസ്യമാണ്. ഐ ലീഗ് കിരീടം കൊല്‍കത്തന്‍ ക്ലബ്ബിന് നേടിക്കൊടുത്ത മൂന്ന് മോഹന്‍ ബഗാന്‍ താരങ്ങളെ ബ്ലാസ്റ്റേഴ്സില്‍ എത്തിക്കണമെന്നാണ് സ്‌പോട്‌സ് ഡയറക്ടറോട് വികൂനയുടെ പ്രധാന ആവശ്യം.
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് ഈ താരങ്ങള്‍ ആവശ്യമാണെന്നാണ് വികൂനയുടെ വിലയിരുത്തല്‍്. ഐ ലിഗ് ചാമ്പ്യന്മാരായ മോഹന്‍ ബഗാന്റെ താരങ്ങളായ ബാബ ദിവാര, ജൊസേബ ബെറ്റിയ, ഫ്രാന്‍ ഗോണ്‍സാലസ് എന്നിവരെ ബ്ലാസ്റ്റേഴ്സില്‍ എത്തിക്കാനാണ് വികൂന ശ്രമിക്കുന്നത്.
ഇതില്‍ ബെറ്റിയയുടെ കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടര്‍ക്കും ബെറ്റിയയെ ടീമിലെടുത്താല്‍ കൊള്ളാമെന്നുണ്ട്. ബ്ലാസ്‌റ്റേഴ്‌സും ബെറ്റിയയും തമ്മില്‍ കരാര്‍ ഒപ്പിട്ട് കഴിഞ്ഞതായും സൂചനയുണ്ട്.
എന്നാല്‍ ബാബയുടേയും ഫ്രാന്‍ ഗോണ്‍സാലസിന്റേയും കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ഐ ലീഗില്‍ ഈ സീസണില്‍ 10 ഗോളുകള്‍ അടിച്ച താരമാണ് ബാബ. ഫ്രാന്‍സ് ഗോണ്‍സാലസ് 10 ഗോളും ഒപ്പം ഒരു അസിസ്റ്റും നല്‍കിയിട്ടുണ്ട് ഈ സീസണില്‍.
നിലവില്‍ സിഡോഞ്ചയേയും ഒഗ്ബെചേയേയും പോപ്പിനേയും ആണ് ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്തിയിരിക്കുന്നത്. മറ്റ് താരങ്ങളുടെ കാര്യത്തില്‍ വെയ്റ്റ് ആന്റ് വാച്ച് പോളിസിയാണ് ബ്ലാസ്‌റ്റേഴ്‌സ് കൈകൊണ്ടിരിക്കുന്നത്. മെസി ഒഡീഷ എഫ്‌സിയുമായി ഏതാണ്ട് കരാറായി. വികൂയുടെ ലിസ്റ്റിലില്ലാത്ത താരമായിരുന്നു മെസി. പുതിയ നിയമ പ്രകാരം ഏഴ് വിദേശ താരങ്ങളെ വരെ സ്വാകാഡില്‍ നിലനിര്‍ത്താം എന്നതിനാല്‍ വികൂനയെ പരമാവധി സംതൃപ്തിപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ് ശ്രമിക്കും.