ഇഷ്ടം ആ സ്‌പെയിന്‍ താരത്തോട്, ബ്ലാസ്‌റ്റേഴ്‌സില്‍ യുവാക്കള്‍ക്ക് പൂക്കാലം, മനസ്സുതുറന്ന് കിബു വീകൂന

ഐഎസ്എല്‍ ഏഴാം സീണില്‍ ബ്ലാസ്‌റ്റേഴ്‌സ് എത്തുന്നത് പുതിയ കോച്ചുമായാണ്. ഡച്ച് പരിശീലകന്‍ എല്‍ഗോ ഷറ്റോരിയ്ക്ക് പകരം സ്പാനിഷ് പരിശീലകന്‍ കിബു വികൂനയാണ് ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കുക. ഐ ലീഗില്‍ മോഹന്‍ ബഗാനെ ചാമ്പ്യന്‍മാരാക്കിയശേഷമാണ് തൊട്ടതെല്ലാം പൊന്നാക്കാന്‍ കഴിവുളള വികൂന ബ്ലാസ്റ്റേഴ്‌സിന്റെ ഹോട്ട് സീറ്റിലേക്കെത്തുന്നത്.

ക്ലബ്ബ് സ്പോര്‍ട്ടിങ് ഡയറക്ടറും ലിത്വാനിയന്‍ സ്വദേശിയുമായ കരോളിസ് സ്‌കിന്‍കിസുമായി വികൂന നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റില്‍ ബ്ലാസ്റ്റേഴ്‌സിലെ ഭാവി കാര്യങ്ങള്‍ അദ്ദേഹം പങ്കുവെച്ചു.

ബ്ലാസ്റ്റേഴ്‌സിനെ ആക്രമണ ഫുട്‌ബോള്‍ കളിക്കുന്ന, വിജയതൃഷ്ണയുള്ള ടീമാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് വികൂന പറയുന്നു. മികച്ച കളി പുറത്തെടുക്കാന്‍ കഴിയുന്നതിനൊപ്പം അച്ചടക്കമുള്ള ടീമായും കേരള ടീമിനെ മാറ്റുമെന്ന് വികൂന ഉറപ്പ് നല്‍കുന്നു.

യുവ കളിക്കാര്‍ക്ക് നന്നായി അവസരം നല്‍കുമെന്ന് പറയുന്ന വികൂന കളിക്കാരെ അറിഞ്ഞ് അതിനനുസരിച്ച് അവസരം നല്‍കാനാകും ശ്രമമിക്കുമെന്നും ഉറപ്പ് പറയുന്നു. കൂടാതെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ടീമിന് വലിയ പിന്തുണ ലഭിക്കുന്നതായും അത് വലിയ ഉത്തരവാദിത്വമായി മനസ്സിലാക്കി ടീമിനായി ഒത്തൊരുമിച്ചുപ്രവര്‍ത്തിക്കുമെന്നും വികൂന ഉറപ്പ് നല്‍കുന്നു.

അതെസമയം തന്റെ ഏറ്റവും പ്രിയപ്പെട്ട ഫുട്‌ബോല്‍ താരത്തെ പരിചയപ്പെടുത്താനും വികൂന മറന്നില്ല. സ്പാനിഷ് താരം ആന്ദ്രെ ഇനിയേസ്റ്റയാണ് ഇഷ്ടതാരം. മധ്യനിരയിലെ കളിയും ഭാവനാസമ്പന്നതയുമാണ് ഇനിയേസ്റ്റയെ ഇഷ്ടപ്പെടാന്‍കാരണമെന്ന് വികൂന കൂട്ടിചേര്‍ത്തു.

You Might Also Like