കിബു വിമാനം കയറി, ബ്ലാസ്‌റ്റേഴ്‌സിന്റെ പടയോട്ടത്തിന് കാഹളം മുഴങ്ങുന്നു

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പിലേക്ക് ആവേശമായി പെയ്തിറങ്ങാന്‍ പരിശീലകന്‍ ഇന്ന് ഇന്ത്യയില്‍ വിമാനം ഇറങ്ങും. പോളണ്ടില്‍ നിന്ന് പുറപ്പെട്ടതായി കിബു തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചു. ലണ്ടന്‍ വഴി മുംബൈയിലേക്കാണ് കിബു ആദ്യമെത്തുക. അവിടെ നിന്നും ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഗോവയിലേക്ക് വിമാനം കയറും.

ഗോവയിലെത്തിയാല്‍ 14 ദിവസം സ്പാനിഷ് പരിശീകന് ക്വാറഡീനില്‍ ഇരിക്കേണ്ടി വരും. അതിന് ശേഷമാകും കിബു വികൂന നിലവില്‍ പ്രീസീസണ്‍ പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുക.

https://www.instagram.com/p/CGIJxECsITz/

കിബുവിനെ കൂടാതെ ബംഗളൂരു എഫ്‌സിയുടെ സ്പാനിഷ് പരിശീലകന്‍ കാര്‍ലസ് കുദ്‌റോത്തും ഇന്ന് ഇന്ത്യയില്‍ ലാന്‍ഡ് ചെയ്യും.നിലവില്‍ ബെല്ലാരിയിലാണ് ബംഗളൂരു എഫ്‌സി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

അതെസമയം എടികെ മോഹന്‍ ബഗാന്‍ പരിശീലകന്‍ അന്റോണിയോ ഹബാസും നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍ ജെറാഡ് നുസും ജംഷഡ്പൂര്‍ എഫ്‌സി കോച്ച് ഓവന്‍ കോയലും ഇതിനോടകം തന്നെ ഇന്ത്യയിലെത്തിയിട്ടുണ്ട്. എഫ്‌സി ഗോവ കോച്ച് ജുവാന്‍ ഫെര്‍ണാണ്ടോയും മുംബൈ സിറ്റി എഫ്‌സി കോച്ച് സെര്‍ജിയോ ലൊബേരയും ഹൈദ്രബാദ് എഫ്‌സി കോച്ച് മാനുവല്‍ റോക്കയും ഞായറാഴ്ചച് ഇന്ത്യയിലെത്തും.

ഏറ്റവും അവസാനം പ്രഖ്യാപിച്ച ഈസ്റ്റ് ബംഗളാളിന്റെ കോച്ച് റോബി ഫൗളര്‍ ഒരാഴ്ച്ചക്കകം ഐഎസ്എല്ലില്‍ എത്തിയേക്കും. അതെസമയം ഒഡീഷ എഫ്്‌സിയുടേയും ചെന്നൈയിന്‍ എഫ്‌സിയുടേയും പരിശീലകര്‍ക്ക് ഇതുവരെ വിസ ലഭിച്ചിട്ടില്ല.