ക്ലാസിക്ക്!, ആ വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായി വികൂന
താരങ്ങളെ സ്വന്തമാക്കുന്നതില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കാണിക്കുന്ന അലംഭാവത്തിനെതിരെ പരാധി പറയുന്നവര്‍ക്കെല്ലാം ഒറ്റവാക്കില്‍ ചുട്ടമറുപടിയുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂന. മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പ്രമുഖ അവതാരക കുറി ഇറാനിയ്‌ക്കൊപ്പം ലൈവിലെത്തിയപ്പോഴാണ് വിമര്‍ശകര്‍ക്കും ആരാധകര്‍ക്കും മറുപടിയുമായി കിബു എത്തിയത്.
ആറ് സീസണ്‍ കളിച്ച സന്ദേഷ് ജിങ്കനെ എന്തിന് ഒഴിവാക്കി, ടീമിലെത്തിയ തിരിയെ പറഞ്ഞ് വിട്ടതെന്തിന് തുടങ്ങിയ ആരാധക വിമര്‍ശനത്തിനാണ് ഒറ്റവാക്കില്‍ കിബു മറുപടി പറഞ്ഞത്. അത് ഇപ്രകാരമായിരുന്നു.
‘ടീമിനാണ് പ്രധാന്യം. ഒരു കളിക്കാരനേയും ആശ്രയിച്ചല്ല ടീം കളിക്കുന്നത്. ടീമിന്റെ വളര്‍ച്ചയ്ക്ക് കളിക്കാരെ എടുക്കേണ്ടി വരും എന്നത് പോലെ തന്നെ ഒഴിവാക്കേണ്ടിയും വരം. അതെല്ലാം ടീമിന്റെ നല്ലതിന് വേണ്ടിയാണ്’ വികൂന വ്യക്തമാക്കുന്നു.
ബ്ലാസ്‌റ്റേഴ്‌സ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരന്‍ ആരെന്ന ചോദ്യത്തിന് കിബു പറഞ്ഞത് ക്ലാസിക്ക് മറുപടി ആയിരുന്നു. ‘ദ ടീം’ എന്നാണ് കിബു വ്യക്തമാക്കിയത്.
കുറിയുമായി കിബുവിന്റെ ഒരു മണിക്കൂറോളം നീണ്ട സംഭാഷണത്തില്‍ പതിവിന് വിപരീതമായി നിരവധി ആരാധരാണ് കേള്‍വിക്കാരായി എത്തിയത്. തുടര്‍ന്ന് വിവിധ ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പുകളില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകല്‍ പൊടിപൊടിക്കുകയാണ്.