നിരാശപ്പെടേണ്ടി വരില്ല, ആരാധകര്‍ക്ക് ഉറപ്പ് നല്‍കി കിബു വികൂന

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നിരാശപ്പെടുത്തുന്ന ഒരു സീസണ്‍ ആയിരിക്കില്ല ഇത്തവണയെന്ന് ഉറപ്പ് നല്‍കി ബ്ലാസ്റ്റേഴ്‌സിന്റെ സ്പാനിഷ് പരിശീലകന്‍ കിബു വികൂന. ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് അഭിമാനിക്കാവുന്ന സീസണാകും വരാന്‍ പോകുന്നതെന്നും മഞ്ഞപ്പട ഇത്തവണ തന്റെ കീഴില്‍ കഠിനമായി പ്രയത്‌നിക്കുമെന്നും വികൂന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിന് ഇപ്പോള്‍ ഉള്ളത് മികച്ച ടീമാണെന്നും ഐഎസ്എല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിയുമെന്നും അദ്ദേഹം വിലയിരുത്തുന്നു. ബ്ലാസ്റ്റേഴ്‌സ് റിസേര്‍വ്വ് ടീമില്‍ നിന്ന് സീനിയര്‍ ടീമിലേക്ക് ഉയര്‍ന്ന് ഏഴ് താരങ്ങള്‍ ഭാവിയെ മികച്ച താരങ്ങളായി മാറുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കഴിഞ്ഞ സീസണിലാണ് കിബു വികൂന ഇന്ത്യയിലെത്തിയത്. അന്ന് കൊല്‍ക്കത്തന്‍ വമ്പന്‍മാരായ മോഹന്‍ ബഗാനെ ഐലീഗ് ചാമ്പ്യന്‍മാരാക്കിയായിരുന്നു കിബു വരവറിയിച്ചത്.

നിലവില്‍ ഗോവയില്‍ പ്രീസീസണ്‍ പരിശീലനത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. മൂന്ന് സൗഹൃദ മത്സരങ്ങള്‍ ഇതിനോടകം കളിച്ച് കഴിച്ച ടീം ഒരു ജയവും ഒരു തോല്‍വിയും ഒരു സമനിലയുമാണ് നേടിയത്. നവംബര്‍ 20ന് എടികെ മോഹന്‍ ബഗാനുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഉദ്ഘാടന മത്സരം.