വികൂന ആവശ്യപ്പെട്ടു, ബ്ലാസറ്റേഴ്‌സിലേക്ക് വരാന്‍ ഒരുങ്ങി രണ്ട് വിദേശ താരങ്ങള്‍

Image 3
FootballISL

ഏറെ നാളായി കേള്‍ക്കുന്ന റൂമറുകളില്‍ ഒന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് മോഹന്‍ ബഗാനില്‍ നിന്നും വിദേശതാരങ്ങളെത്തും എന്ന വാര്‍ത്ത.് എന്നാല്‍ പുതിയ പരിശീലകന്‍ കിബു വികൂനയുടെ ക്ഷണപ്രകാരം വിദേശികളായ രണ്ട് മോഹന്‍ ബഗാന്‍ താരങ്ങള്‍ ഉടന്‍ ബ്ലാസ്റ്റേഴ്‌സിലെത്തും എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

കിബു വികൂന മോഹന് ബഗാനില്‍ നിന്നായിരുന്നു നേരത്തെ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. അതിനാല്‍ തന്നെ വികൂനയുടെ വിശ്വസ്തരായ രണ്ട് പേരാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് വരാന്‍ സമ്മതിച്ചിരിക്കുന്നത്.

എന്നാല്‍ ഏതൊക്കെയാണ് ആ രണ്ട് താരങ്ങള്‍ എന്നത് വ്യക്തമല്ല. കേരള ബ്ലാസ്റ്റേഴ്‌സ് മൂന്ന് മോഹന്‍ ബഗാന്‍ താരങ്ങളെ സൈന്‍ ചെയ്യണം എന്ന് നേരത്തെ കിബു വികൂന ആവശ്യപ്പെട്ടിരുന്നു. ബഗാന്റെ താരങ്ങളായ ബാബ ദിവാര, ജൊസേബ ബെറ്റിയ, ഫ്രാന്‍ ഗോണ്‍സാലസ് എന്നിവരെ ടീമില്‍ എത്തിക്കാന്‍ ആയിരുന്നു വികൂന ആവശ്യപ്പെട്ടത്.

ഇതില്‍ ഫ്രാന്‍ ഗോണ്‍സാലസും ജൊസേബ ബെറ്റിയയും ആകും കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തുക എന്നാണ് സൂചനകള്‍. ഇവരെ കൂടാതെ എടികെ പ്രതിരോധ താരം വിക്ടര്‍ മോങ്ങിനെ സ്വന്തമാക്കാനും ബ്ലാസ്‌റ്റേഴ്‌സ് ആലോചിക്കുന്നുണ്ട്. റയല്‍ മഡ്രിഡിന്റെ അക്കാദമിയിലൂടെ വളര്‍ന്ന ഫ്രാന്‍ ഗോണ്‍സാലെസ് (31) റയല്‍ സരഗോസ, ഡിപോര്‍ട്ടീവോ ടീമുകളില്‍ കളിച്ചാണ് ഇന്ത്യയിലെത്തിയത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാണ്. ഹോസെബ, റയല്‍ സോസിദാദിന്റെ താരമായിരുന്നു. സെന്‍ട്രല്‍ മിഡ്ഫീല്‍ഡറാണ് ഈ ഇരുപത്തിയൊന്‍പതുകാരന്‍.