കിബുവിന്റെ പ്രിയ ശിഷ്യന്‍, മലയാളി താരത്തെ റാഞ്ചി മറ്റൊരു ഐഎസ്എല്‍ ക്ലബ്

മോഹന്‍ ബഗാന്റെ മലയാളി താരം വിപി സുഹൈറിനെ സ്വന്തമാക്കി ഐഎസ്എല്‍ ക്ലബായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു.
VP Suhair is a Highlander! 🔴⚪
Last season's I-League winner joins the NEUFC Family. 🙌🏻#StrongerAsOne pic.twitter.com/8GrAX7YLOQ
— NorthEast United FC (@NEUtdFC) September 30, 2020
ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വികൂന മോഹന്‍ ബഗാനെ പരിശീലിപ്പിച്ചപ്പോള്‍ ടീമിലെ പ്രധാന താരമായിരുന്നു സുഹൈര്‍. പല അഭിമുഖങ്ങളിലും സുഹൈറിനെ തനിക്ക് ലഭിച്ചിരുന്നെങ്കില്‍ ഏന്ന ആഗ്രഹം വികൂന തുറന്ന് പറയുകയും ചെയ്തിരുന്നു. ഇതോടെ സുഹൈറിനെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്സ് നീക്കം നടത്തുന്നതിനിടേയാണ് നോര്‍ത്ത് ഈസ്റ്റ് അസിറ്റന്‍ഡ് കോച്ച് ഖാലിദ് ജമീലിന്റെ നേതൃത്വത്തില്‍ സുഹൈറിനെ നോര്‍ത്ത് ഈസ്റ്റ് റാഞ്ചിയത്.
കൊല്‍ക്കത്ത പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെ 33 മത്സരങ്ങലാണ് കഴിഞ്ഞ സീസണില്‍ സുഹൈര്‍ മോഹന്‍ ബഗാനായി കളിച്ചത്. ടീമിന്റെ പ്രധാന താരമായി മാറിയ ഈ സ്ട്രൈക്കര്‍ ഐലീഗ് ബഗാന്‍ സ്വന്തമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കും വഹിച്ചിരുന്നു.
യുനൈറ്റഡ് എസ് സിയിലൂടെ പ്രെഫഷണല്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ച സുഹൈബ് പിന്നീട് രണ്ട് സീസണില്‍ ഗോകുലത്തിനായി ബൂട്ടുകെട്ടി. അവിടെ നിന്നും ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയത താരം അഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോള്‍ നേടി ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു. പിന്നീട് ലോണില്‍ ഗോകുലത്തിലെത്തിയ സുഹൈബിനെ കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാന്‍ റാഞ്ചുകയായിരുന്നു.
ബഗാനു വേണ്ടി നിര്‍ണായക ഗോളുകള്‍ നേടിയും ഗോളുകള്‍ ഒരുക്കിയും സുഹൈര്‍ കഴിഞ്ഞ സീസണില്‍ താരമായി. പാലക്കാട് സ്വദേശിയായ സുഹൈര്‍ സന്തോഷ് ട്രോഫിയിലും കേരളത്തിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമാണ്. 28കാരനായ മലയാളി സ്ട്രൈക്കറുടെ ഈ വരവ് ബ്ലാസ്റ്റേഴ്സിന് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.