ഷറ്റോരിയ്ക്ക് പിഴച്ചത് എവിടെ?, തുറന്ന് പറഞ്ഞ് കിബു വികൂന

ഐഎസ്എല്‍ ആറാം സീസണില്‍ വലിയ പ്രതീക്ഷയോടെയായിരുന്നു ഡച്ച് പരിശീലകനായ എല്‍ക്കോ ഷറ്റോരിയുടെ ബ്ലാസ്റ്റേഴ്‌സിന്റെ നേതൃസ്ഥാനം ഏറ്റെടുത്തത്. എന്നാല്‍ പരിയ്ക്ക് ടീമിനെ വലച്ചപ്പോള്‍ സീസണില്‍ ഏഴാം സ്ഥാനം കൊണ്ട് മലയാളി ക്ലബിന് തൃപ്തിപ്പെടേണ്ടി വന്നു. മാത്രമല്ല ഷറ്റോരിയെ പരിശീലക സ്ഥാനത്ത് നിന്നും ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുകയും ചെയ്തു.

സ്പാനിഷ് പരിശീലകന്‍ കിബു വികൂനയാണ് പുതിയ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍. മാതൃഭൂമിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഷറ്റോരിയുടെ ബ്ലാസ്റ്റേഴ്‌സിന് സംഭവിച്ചതെന്തെന്ന് വികൂന തുറന്ന പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് മികച്ച ടീമായിരുന്നെന്നും എല്ലാം രണ്ടോ മൂന്നോ കളിക്ക് മാത്രമേ ഒരേ ടീമുമായി അവര്‍ക്ക് കളിക്കാന്‍ കഴിഞ്ഞുള്ളുവെന്നുമാണ് വികൂന പറയുന്നത്. ആ കുറവ് പരിഹരിച്ച് കൂടുതല്‍ കരുത്തുറ്റ ടീമിനെ അണിനിരത്താനാണ് താന്‍ ശ്രമിയ്ക്കുകയെന്നും വികൂന കൂട്ടിചേര്‍ത്തു.

‘ബ്ലാസ്റ്റേഴ്സിന് മികച്ച ടീമുണ്ട്. എന്നാല്‍ കഴിഞ്ഞ സീസണില്‍ രണ്ടോ മൂന്നോ കളിക്ക് മാത്രമേ ഒരേ ടീമുമായി അവര്‍ക്ക് കളിക്കാന്‍ കഴിഞ്ഞിട്ടുള്ളു. ടീമിന്റെ നിലവാരം ഉയര്‍ത്തുക, സ്ഥിരത കൈവരിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. ഇതിനായി മികച്ച കുറച്ചു താരങ്ങളെക്കൂടി കൊണ്ടുവരും’ വികൂന പറയുന്നു.

ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവി ശോഭനമാണെന്നും അക്കാദമികളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തിയാല്‍ മികച്ച കളിക്കാര്‍ ഉയര്‍ന്നുവരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നിലവില്‍ കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സ്‌പെയിനിലാണ് വികൂന. ബഗാനെ ഐലീഗ് കിരീടം ചൂടിച്ചതോടെയാണ് വികൂന ഇന്ത്യന്‍ ഫുട്‌ബോളില്‍ ശ്രദ്ധേയ സാന്നിധ്യമായത്.

You Might Also Like