ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോട് അഭ്യര്‍ത്ഥനയുമായി കിബു വിക്കൂന

Image 3
FootballISL

ഐഎസ്എല്ലില്‍ മലയാളികളുടെ അഭിമാനമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. മലയാളത്തില്‍ നിന്നും ഇതുവരെ പുറത്ത് വന്നതില്‍ ഏറ്റവും മികച്ച ക്ലബ്. ആരാധക ബലത്തില്‍ ലോകത്തിലെ ഏത് വമ്പന്‍ ക്ലബുകളോടും കിടപിടിക്കാന്‍ ശേഷിയുളള ബ്ലാസ്റ്റേഴ്‌സിന് പക്ഷെ മത്സരങ്ങളില്‍ പലപ്പോഴും കാലിടറാറുണ്ട്.

അതിനാല്‍ തന്നെ നിരവധി പരിശീലകരാണ് ഐഎസ്എല്‍ ആറ് സീസണ്‍ പിന്നിടുമ്പോഴേക്കും ബ്ലാസ്‌റ്റേഴ്‌സിനൊപ്പം വന്ന് പോയത്. ഏറ്റവും ഒടുവില്‍ പുറത്തായത് ഡച്ച് പരിശീലകന്‍ എല്‍ഗോ ഷറ്റോരിയാണ്. ഇതോടെ മോഹന്‍ ബഗാനെ കിരീട വിജയത്തിലെത്തിച്ച കിബു വികൂനയെ പിന്‍ഗാമിയായും ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു.

ഇപ്പോള്‍ കേരളാ ബ്ലാസ്റ്റേഴ്‌സില്‍ തന്റെ ലക്ഷ്യങ്ങള്‍ ആരാധകരുമായി പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് പുതിയ പരിശീലകന്‍ കിബു വിക്കുന. ബ്ലാസ്റ്റേഴ്‌സിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരാധകര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് കിബു ഇക്കാര്യം പറഞ്ഞത്.

കേരളാ ബ്ലാസ്റ്റേഴസിന്റെ മുഖ്യപരിശീലകനാകുന്നത് വലിയ ആദരവും ഭാഗ്യവുമാണെന്ന് വികൂന പറയുന്നു. നമുക്കൊരു കരുത്തുറ്റ ടീം ഉണ്ടാക്കണമെന്നും നല്ല ഫുട്‌ബോള്‍ കളിക്കുന്ന കൂട്ടരാകണം അവരെന്നും അതിലൂടെ മികച്ച ഫലവും നമുക്ക് വേണമെന്നും വികൂന പറയുന്നു. ഇതിനായി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കലവറയില്ലാത്ത പിന്തുണയാണ് വികൂന അഭ്യര്‍ത്ഥിക്കുന്നത്. ഈ വലിയ ലക്ഷം ആരാധകരെ കൂടേചേര്‍ത്ത് പിടിച്ച് മറികടക്കാനുമെന്നും വികൂനയ്ക്ക് ഉറപ്പുണ്ട്.

ബ്ലാസ്റ്റേഴ്‌സിന്റെ ഒന്‍പതാം പരിശീലകനാണ് വികൂന. മോഹഗാന്‍ ബഗാന്‍ ഐ.എസ്.എല്‍ ക്ലബ് എ.ടി.കെയുമായി ലയിച്ചതോടെയാണ് വികൂന കൊല്‍ക്കത്ത വിട്ടത്. ഹബാസ് ആണ് എടികെ പരിശീലകന്‍.