ഓഗ്‌ബെചെ, ഇന്ത്യന്‍ സ്‌ട്രൈക്കര്‍, വിദേശ മിഡ്ഫീല്‍ഡര്‍, സര്‍പ്രൈസ് വെളിപ്പെടുത്തലുകളുമായി കിബു വികൂന

Image 3
FootballISL

ഐഎസ്എല്ലിലെ മലയാള ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വരും സീസണിനെ കുറിച്ച് മനസ് തുറന്ന് പരിശീലകന്‍ പരിശീലകന്‍ കിബു വികൂന. യൂട്യൂബ് ലൈവില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് സംസാരിക്കെയാണ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന നിരവധി വെളിപ്പെടുത്തലുകള്‍ വികൂന നടത്തിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കുമെന്ന് വാര്‍ത്തകളുളള നായകന്‍ ബെര്‍ത്തലമോവ ഓഗ്‌ബെചെയെ പ്രശംസകൊണ്ട് മൂടി കിബു വികൂന സംസാരിച്ചത് ശ്രദ്ധേയമായി. തന്റെ ‘പേഴ്‌സണല്‍ ഫേവറ്റൈറ്റ്’ എന്നാണ് ഓഗ്‌ബെചെയെ കിബു വികൂന വിശേഷിപ്പിച്ചത്. ഓഗ്‌ബെചെ ബ്ലാസ്റ്റേഴ്‌സ് വിടുമോയെന്ന കാര്യത്തില്‍ കാത്തിരുന്ന കാണാമെന്നും അദ്ദേഹം പറഞ്ഞു.

‘ഓഗ്‌ബെചെ ഒരു മികച്ച താരമാണ്. ഐഎസ്എല്ലിലെ ടോപ്‌സ്‌കോറര്‍. എന്റെ പേഴ്‌സണല്‍ ഫേവറൈറ്റ്. അവന്‍ നമുക്ക് വേണ്ടി കളിക്കുമോ ഇല്ലയോ എന്ന കാര്യം ഉടന്‍ തന്നെ അറിയാന്‍ കഴിയും’ കിബു വികൂന പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സില്‍ ഈ സീസണില്‍ ഒരു ഇന്ത്യന്‍ സ്‌ട്രൈക്കര്‍ ഉണ്ടാകുമെന്ന വെളിപ്പെടുത്തലും കിബു വികൂന നടത്തി. എന്നാല്‍ ഈ സാഹചര്യത്തില്‍ പേര് വെളിപ്പെടുത്താനാരില്ലെന്നും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കൂട്ടിചേര്‍ത്തു.

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മറ്റൊരു വെളിപ്പെടുത്തല്‍ കൂടി പരിശീലകന്‍ നടത്തി. ഈ സീസണില്‍ ഒരു വിദേശ അറ്റാക്കിംഗ് മിഡ് ഫീല്‍ഡര്‍ ഉണ്ടാകുമെന്നാണ് കിബു വെളിപ്പെടുത്തിയത്.