ബഗാനെ മറക്കില്ല, ബ്ലാസ്‌റ്റേഴ്‌സ് തിരഞ്ഞെടുക്കാനുളള കാരണം ഇതാണ്, കിബു വികൂന

ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായി ചുമതലയേറ്റ സ്പാനിച്ച് കോച്ച് കിബു വികൂന തന്റെ മുന്‍ ക്ലബായ മോഹന്‍ ബഗാന് നന്ദി അറിയിച്ചു. മോഹന്‍ ബഗാനെ ഒരു വര്‍ഷത്തോളം പരിശീലിപ്പിക്കാന്‍ അവസരം നല്‍കിയതിന് താന്‍ ഏറെ നന്ദിയുളളവനാണെന്ന്് പറയുന്ന കിബു വികൂന മോഹന്‍ ബഗാനിലുളള ഒരു വര്‍ഷം താന്‍ ഒരിക്കലും മറക്കില്ലെന്നും കൂട്ടിചേര്‍ത്തു.
മോഹന്‍ ബഗാന്‍ എന്നും ഹൃദയത്തിലുണ്ടാകുമെന്ന് പറഞ്ഞ സ്പാനിഷ് കോച്ച് എന്തുകൊണ്ടാണ് ബ്ലാസ്‌റ്റേഴ്‌സ് തിരഞ്ഞെടുത്തതെന്നും വ്യക്തമാക്കി. ശക്തവും കലവറയുമില്ലാത്ത ആരാധക പിന്തുണയാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ ആകര്‍ഷിച്ചതെന്ന് വികൂന പറയുന്നു. കൂടാതെ ഐഎസ്എല്ലിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നാണ് ബ്ലാസ്റ്റേഴ്‌സെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
‘കേരളത്തിന് മികച്ച പിന്തുണയുണ്ട്. അത് ഞങ്ങള്‍ പ്രയോജനപ്പെടുത്തണം. ടീമും ആരാധകരും തമ്മില്‍ നല്ല ബന്ധം ഞങ്ങള്‍ സൃഷ്ടിക്കണം. ഞങ്ങള്‍ക്കിത് വളരെ പ്രധാനമാണ്. നല്ല ബന്ധം സൃഷ്ടിക്കാനായി ഞങ്ങള്‍ നന്നായി കളിക്കണം. ഞങ്ങളുടെ ജോലികള്‍ നന്നായി ചെയ്യണം. ”കിബു വികുന പറഞ്ഞു.
”ശക്തമായ ഒരു ടീം സൃഷ്ടിക്കാന്‍, ഞങ്ങള്‍ക്ക് ആരാധകരുടെ സഹായം ആവശ്യമാണ്. അവിശ്വസനീയമായ ആരാധകവൃന്ദവും അവര്‍ നല്‍കുന്ന അടിത്തറയും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ ശക്തിയാണ്. ഞങ്ങള്‍ക്ക് അവരുടെ സഹായം ആവശ്യമാണ്. ആരാധകര്‍ക്കുള്ള എന്റെ സന്ദേശം ഞങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കുവാനായിരിക്കും. ടീമിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ ആരാധകര്‍ക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ അദ്ദേഹം പറഞ്ഞു.
‘പുതിയ കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു. ഒരു പരിശീലകനെന്ന നിലയില്‍ എന്റെ പുതിയ യാത്ര ആരംഭിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനും ആവേശഭരിതനുമാണ്. ഹീറോ ഐഎസ്എല്ലിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇവിടെ വരുന്നത് ഒരു അംഗീകാരമാണ്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതെസമയം വികൂനയ്ക്ക് നന്ദി പറഞ്ഞ് മോഹന്‍ ബഗാന്‍ രംഗത്തെത്തി. ക്ലബിന് മറക്കാന്‍ കഴിയാത്ത ഒരു സീസണ്‍ നല്‍കിയ ബഗാന്‍ കൂട്ടിചേര്‍ത്തു.
ഈ കഴിഞ്ഞ സീസണ്‍ തുടക്കത്തില്‍ മോഹന്‍ ബഗാന്റെ പരിശീലകനായാണ് വികൂന ഇന്ത്യയിലേക്ക് ആദ്യമായി എത്തിയത്. ആദ്യ സീസണില്‍ തന്നെ ബഗാനെ ഐ ലീഗ് ചാമ്പ്യന്മാരാക്കാനും വികൂനയ്ക്ക് ആയി.