കിബുവിന്റെ റഡാറില്‍ വിദേശ സൂപ്പര്‍ താരം, രണ്ടും കല്‍പിച്ച് ബ്ലാസ്റ്റേഴ്‌സ്

Image 3
FootballISL

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് ഉറൂഗ്വെന്‍ സൂപ്പര്‍ താരത്തെ റാഞ്ചാനൊരുങ്ങുന്നുതായി റിപ്പോര്‍ട്ട്. ഉറുഗ്വെന്‍ താരം നിക്കോ വരെല്ലയെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നതായാണ് സൂചന.

ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകന്‍ കിബു വികൂനയാണ് നിക്കോ വരെല്ലയെ ബ്ലാസ്റ്റേഴ്സിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാനായി വികൂന കണ്ട് വെച്ച താരമാണ് വരെല്ല.

നിലവില്‍ സൈപ്രസ് ടീമായ ഇനോയിസ് നിയോണിന്റെ താരമാണ് നികോ വരെല്ല. ഉറുഗ്വെയില്‍ ജനിച്ച വരെല്ലയുടെ ഫുട്ബോള്‍ കരിയര്‍ ആരംഭിക്ക്കുന്നത് സ്പെയിനിലാണ്. സ്പെയിനില്‍ സെക്കന്റ് , തേഡ് ഡിവിഷന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്.

മികച്ച അറ്റാക്കിംഗ് മിഡ്ഫീല്‍ഡറും വിങ്ങറുമാണ് വരെല്ല. സ്പെയിനിന് പുറമേ ബള്‍ഗേറിയയിലും പോളണ്ടിലും ഗ്രീസിലുമെല്ലാം വരെല്ല കളിച്ചിട്ടുണ്ട്. ട്രാന്‍സ്ഫര്‍ നടക്കുകയാണെങ്കില്‍ ബ്ലാസ്റ്റേഴ്സിന് മുതല്‍കൂട്ടാകും ഈ താരം.