ഇനി ബ്ലാസ്‌റ്റേഴ്‌സ് കളിക്കുക ഈ ശൈലിയില്‍, വികൂനയുടെ വെളിപ്പെടുത്തല്‍
ഐഎസ്എല്ലില്‍ മലയാളി ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ശൈലി ഇനി അറ്റാക്കിംഗ് ആയിരിക്കുമെന്ന് പരിശീലകന്‍ കിബു വികൂന. പരിശീലകനായി ചുമതലയേറ്റ ശേഷമാണ് കിബു വികൂന താന്‍ എന്തു ടാക്ടിക്‌സ് ആകും ക്ലബില്‍ നടപ്പിലാക്കുകയെന്ന് വെളിപ്പെടുത്തിയത്.
എതിരാളികളെ വിറപ്പിക്കുന്ന അറ്റാക്കിംഗ് ശൈലിയാണ് തിനിയ്ക്ക് ഇഷ്ടമെന്നും തന്റെ ടീമാകണം കളിയുടെ വേഗതയും ഗതിയും നിയന്ത്രിക്കേണ്ടതെന്നും വികൂന പറയുന്നു. കുറച്ച് സമയം പുതിയ ടാക്ടിക്‌സില്‍ ടീം എത്താന്‍ എടുക്കുമെന്നും അതിന് ശേഷം ടീമിന് തിരിഞ്ഞ് നോക്കേണ്ടി വരില്ലെന്നും അദ്ദേഹം പറയുന്നു.
യുവ കളിക്കാര്‍ക്ക് നന്നായി അവസരം നല്‍കുമെന്ന് പറയുന്ന വികൂന കളിക്കാരെ അറിഞ്ഞ് അതിനനുസരിച്ച് അവസരം നല്‍കാനാകും ശ്രമമിക്കുമെന്നും ഉറപ്പ് പറയുന്നു. കൂടാതെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ടീമിന് വലിയ പിന്തുണ ലഭിക്കുന്നതായും അത് വലിയ ഉത്തരവാദിത്വമായി മനസ്സിലാക്കി ടീമിനായി ഒത്തൊരുമിച്ചുപ്രവര്‍ത്തിക്കുമെന്നും വികൂന ഉറപ്പ് നല്‍കുന്നു.
കഴിഞ്ഞ ദിവസമാണ് ഡച്ച് പരിശീലകന്‍ എല്‍ഗോ ഷറ്റോരിയ്ക്ക് പകരം സ്പാനിഷ് പരിശീലകനായ കിബു വികൂന ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചായി ചുമതലയേറ്റത്.