വണ്ടര്‍ കോച്ചിനും മൂന്ന് താരങ്ങള്‍ക്കും കൊവിഡ്, ഐഎസ്എല്‍ ക്ലബ് ത്രിശങ്കുവില്‍

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സഹ പരിശീലകന്‍ ഖാലിദ് ജമീലിനു കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ നോര്‍ത്ത് ഈസ്റ്റ് യുണെറ്റഡിന് ഒപ്പം ഗോവയില്‍ ഉള്ള ഖാലിദ് ജമീലിന് കഴിഞ്ഞ ആഴ്ച നടന്ന പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
ടൈംസ് ഓഫ് ഇന്ത്യയാണ് ഒരുകാലത്ത് ഐസ്വാള്‍ എഫ്‌സിയുടെ വണ്ടര്‍ കോച്ചായിരുന്ന ഖാലിദിന് കോവിഡാണെന്ന വാര്‍ത്ത സ്ഥിരീകരിച്ചത്. നിലവില്‍ ഖാലിദ് ജമീലിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇനി 14 ദിവസത്തെ ഐസൊലേഷന് ശേഷമാകും കോവിഡ് നെഗറ്റീവായാണ് ഖാലിദ് ജമീലിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പം ചേരാനാകു.
ഖാലിദ് ജമീലിനെ കൂടാതെ മൂന്ന് നോര്‍ത്ത് ഈസ്റ്റ് കളിക്കാരും കോവിഡ് ബാധിതരായിട്ടുണ്ട്. മൂവരും വിവിധ ആശുപത്രികളില്‍ കഴിയുകയാണിപ്പോള്‍.
ഇതോടെഐഎസ്എല്‍ ഏഴാം സീസണിനായി വന്‍ മുന്നൊരുക്കം നടത്തുന്നതിനിടേയാണ് നോര്‍ത്ത് ഈസ്റ്റ് പരിശീലകനെയും കളിക്കാരേയും തേടി കോവിഡെത്തുന്നത്. ഇത് ക്ലബിന്റെ മുന്നൊരുക്കത്തേയും ഏറെ ബാധിക്കാനിടയുണ്ട്.
ഐലീഗില്‍ ഈസ്റ്റ് ബംഗാളിനേയും മോഹന്‍ ബഗാനേയും മറികടന്ന ഐസ്വോളിനെ കിരീടത്തില്‍ എത്തിച്ചതോടെയാണ് ഖാലിദ് ജമീല്‍ പരിശീലകനെന്ന നിലയില്‍ ശ്രദ്ധേയനായത്. കഴിഞ്ഞ സീസണില്‍ അവസാന മൂന്ന് ഐഎസ്എല്‍ മത്സരങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മുഖ്യകോച്ചായും ഖാലിദ് പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ജെറര്‍ഡ് നുസിന്റെ കീഴില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ചായാണ് ജമീല്‍ സേവനം അനുഷ്ഠിക്കുന്നത്.