ബ്ലാസ്‌റ്റേഴ്‌സ് യുവസൂപ്പര്‍ താരത്തിന് അഞ്ച് മത്സരത്തില്‍ വിലക്ക്

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം നിഹാല്‍ സുധീഷിനെ കേരള ഫുട്ബോള്‍ അസോസിയേഷന്‍ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി. കേരള പ്രീമിയര്‍ ലീഗില്‍ കോവളം എഫ്സിക്കെതിരായ മല്‍സരശേഷം നടന്ന സംഭവങ്ങളിലാണ് നിഹാലിനെതിരായ നടപടി.

ഡ്രെസിംഗ് റൂം തകര്‍ത്തുവെന്ന ആരോപണമാണ് താരത്തിന് എതിരെയുള്ളത്. മല്‍സരം തീര്‍ന്നശേഷം ബ്ലാസ്റ്റേഴ്‌സിന്റെ നിഹാല്‍ സുധീഷിനും സപ്പോര്‍ട്ടിംഗ് സ്റ്റാഫിലെ ഒരാള്‍ക്കും റഫറി റെഡ് കാര്‍ഡ് നല്‍കിയിരുന്നു.

ഇതിനുശേഷം ഡ്രെസിംഗ് റൂമിലെത്തിയ നിഹാല്‍ വതിലും ജനലുമെല്ലാം തകര്‍ത്തെന്നാണ് കേരള ഫുട്ബോള്‍ അസോസിയേഷന്റെ കണ്ടെത്തല്‍. വലിയ നടപടികളിലേക്ക് കെഎഫ്എ പോകുമെന്ന് കരുതപ്പെട്ടിരുന്നുവെങ്കിലും താരത്തിന്റെ ഫുട്‌ബോള്‍ ഭാവിയെ കണക്കാക്കിയാണ് അഞ്ച് മത്സരങ്ങളില്‍ നിന്ന് വിലക്കിക്കൊണ്ട് കെഎഫ്എ നടപടി അവസാനിപ്പിച്ചത്.

അഞ്ച മല്‍സരങ്ങളില്‍ നിന്ന് വിലക്കിയതിനൊപ്പം തന്നെ താരത്തിന് പിഴശിക്ഷയും ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഐഎസ്എല്ലില്‍ ഇക്കൊല്ലം അരങ്ങേറിയ താരം മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ച വച്ചിരുന്നത്.

You Might Also Like