വലകാക്കാന്‍ നവാസെത്തും, പിഎസ്ജിയ്ക്ക് വന്‍ ആശ്വാസം

Image 3
Champions LeagueFeaturedFootball

ബയേൺ മ്യൂണിക്കിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേരിടാനൊരുങ്ങുന്ന പിഎസ്ജിക്ക് പ്രതീക്ഷയായി സൂപ്പർ ഗോൾകീപ്പർ കെയ്‌ലർ നവാസ് ഫൈനലിൽ കളിച്ചേക്കും. സെമി ഫൈനലിൽ ഹാംസ്ട്രിംഗ് ഇഞ്ചുറി മൂലം മത്സരത്തിനിടയിൽ നവാസിന്  പുറത്തിരിക്കേണ്ടി വന്നിരുന്നു.

എന്നാൽ ഇപ്പോൾ പരിക്കിൽ നിന്നും മുക്തനായി പൂർണ്ണസജ്ജനായി ഫൈനൽ കളിക്കുമെന്ന് ലെപാരീസിയൻ റിപ്പോർട്ട്‌ ചെയ്യുന്നു. അപൂർവമായ ഒരു നേട്ടം കൂടി കെയ്‌ലർ നവാസിനെ കാത്തിരിക്കുന്നുണ്ട്. നാളെ പിഎസ്ജിക്കൊപ്പം കിരീടം നേടാനായാൽ  നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടുന്ന ചരിത്രത്തിലെ ആദ്യഗോൾ കീപ്പറായി മാറാൻ ഈ നവാസിന് സാധിക്കും. അതിന് ബയേണിനെ മറികടക്കണം.

ബയേണിനെ നേരിടുമ്പോൾ പിഎസ്ജിക്ക് ആശ്വസിക്കാവുന്ന കണക്കുകളാണ്  നവാസിന്റെ ഭാഗത്തുള്ളത്. 2017-ലും 2018-ലും നവാസ് ബയേണിനെ നേരിട്ടിട്ടുണ്ട്. 2016/2017 ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ റയലിൽ ആയിരുന്ന സമയത്ത് ആണ് നവാസ് ബയേണുമായി മാറ്റുരക്കുന്നത്. ഇരുപാദങ്ങളിലുമായി റയൽ അന്ന് വിജയിച്ചത് 6-3 ആണ്. മൂന്ന് ഗോൾ നവാസ് വഴങ്ങിയെങ്കിലും ഒരെണ്ണം മാത്രമാണ് ഓപ്പൺ ഗോൾ വഴങ്ങിയത്.

ബയേണിനെതിരെ മികച്ച പ്രകടനമാണ്  നവാസ് എപ്പോഴും കാഴ്ച്ച വെച്ചിട്ടുള്ളത്. നെയ്മറുടെയും എംബാപ്പയുടെയും മികവിനൊപ്പം നവാസിന്റെ പ്രകടനവും പിഎസ്‌ജിക്ക് പ്രതീക്ഷയേകുന്നു. ഈ സീസണിൽ ഗോൾവേട്ടയിൽ മികച്ചു നിൽക്കുന്ന ബയേണിനെ നവാസും സംഘവും എങ്ങനെ പ്രതിരോധിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.