ബ്ലാസ്‌റ്റേഴ്‌സ് സഹപരിശീലകന്‍ ടീം വിട്ടു, സര്‍വത്ര ആശങ്ക

ഐഎസ്എല്‍ എട്ടാം സീസണ്‍ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. കരളാ ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകന്‍ പാട്രിക്ക് വാന്‍ കെറ്റ്‌സ് ടീം വിട്ടു. വ്യക്തിപരമായ ആവശ്യവുമായി ബന്ധപ്പെട്ടാണ് പാട്രിക്ക് വാന്‍ കെറ്റ്‌സ് ക്ലബ് വിട്ടതെന്നാണ് റിപ്പോര്‍ട്ട്.

ബ്ലാസ്‌റ്റേഴ്‌സ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. പാട്രിക്ക് ക്യാംപ് വിട്ടു എന്ന് അറിയിച്ച ക്ലബ് എന്നാല്‍ അദ്ദേഹം തിരിച്ചെത്തുമോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

ബെല്‍ജിയം സ്വദേശിയായ പാട്രിക്ക് ഈ സീസണിലാണ് ക്ലബിനൊപ്പം ചേര്‍ന്നത്. ബ്ലാസ്റ്റേഴ്‌സ് മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചാണ് പാട്രിക്കിനെ ഒപ്പം കൂട്ടിയത്.

ബെല്‍ജിയന്‍ സൂപ്പര്‍ ക്ലബായ സ്റ്റാന്‍ഡേഡ് ലിഗെയില്‍ ഇരുവരും ഒന്നിച്ചുപ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്നാണ് ഇക്കുറി ബ്ലാസ്റ്റേഴ്‌സില്‍ ഇരുവരും കൈകോര്‍ത്തത്. ഓഗസ്റ്റ് മുതല്‍ തന്നെ പാട്രിക്ക് ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുണ്ടായിരുന്നു.

പാട്രിക്ക് ടീമിലേക്ക് തിരിച്ചെത്താനുളള സാധ്യത ചൂണ്ടി ചില മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്താണ് ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.

You Might Also Like