ഇന്ത്യയെ വൈറ്റ് വാഷ് ചെയ്തത് ‘ജയ് ശ്രീറാം’ വിളിച്ച് ആഘോഷിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

ഏകദിന, ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ തറപറ്റിക്കാനായതില്‍ ‘ജയ് ശ്രീറാം’ വിളിച്ച് ആഘോഷിച്ച് ദക്ഷിണാഫ്രിക്കന്‍ താരം. ദക്ഷിണാഫ്രിക്കന്‍ ടീമിലുളള ഇന്ത്യന്‍ വംശജന്‍ കേശവ് മഹാരാജാണ് ‘ജയ് ശ്രീറാം’ വിളിച്ച് ഇന്ത്യയെ വൈറ്റ് വാഷ് ചെയ്തത് ആഘോഷിച്ചത്. സോഷ്യല്‍മീഡിയയിലൂടെ മഹാരാജ് എഴുതിയ സന്ദേഷത്തിലാണ് ജയ് ശ്രീറാം വിളിച്ച് സന്തോഷം പ്രകടിപ്പിച്ചത്.

‘എന്തൊരു പരമ്പരയാണിത്, ഈ ടീമിനെക്കുറിച്ചും ഞങ്ങള്‍ എത്രത്തോളം ഉയരത്തിലെത്തിയിരിക്കുന്ന്ു എന്നതിനെ കുറിച്ചും അഭിമാനിക്കാതിരിക്കാന്‍ കഴിയില്ല, റീചാര്‍ജ് ചെയ്യാനും അടുത്തതിനായി തയ്യാറെടുക്കാനുമുള്ള സമയമാണിത്. ജയ് ശ്രീ റാം’ കേശവ് മഹാരാജ് കുറിച്ചു.

ഇന്ത്യയ്‌ക്കെതിരെ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് കേശവ് മഹാരാജ് കാഴ്ച്ചവെച്ചത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ നിറംമങ്ങിപ്പോയ മത്സരത്തില്‍ വിരാട് കോഹ്ലിയെ ചരിത്രത്തിലാദ്യമായി ഡെക്കാക്കിയ സ്പിന്നറെന്ന നേട്ടവും മഹാരാജ് സ്വന്തമാക്കിയിരുന്നു. പരമ്പരയില്‍ രണ്ട് തവണയാണ് മഹാരാജ് കോഹ്ലിയെ പുറത്താക്കിയത്.

 

View this post on Instagram

 

A post shared by Keshav Maharaj (@keshavmaharaj16)

പരമ്പരയില്‍ വന്‍ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ടെസ്റ്റ് പരമ്പര 2-1ന് ജയിച്ച ആതിഥേയര്‍ ഏകദിന പരമ്പര 3-0ത്തിന് തൂത്തുവാരി. പ്രതിഭാസനരായ നിരവധി താരങ്ങള്‍ ഇല്ലാതിരുന്നിട്ടും ഈ വിജയം നേടാനായത് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ തിരിച്ചുവരവായാണ് വിലയിരുത്തുന്നത്.

You Might Also Like