ബിനോ ജോര്‍ജ് ഇനി മറ്റൊരു ക്ലബിന്റെ കോച്ച്, നിര്‍ണ്ണായക നീങ്ങള്‍ നടക്കുന്നു

കേരള ക്ലബ് ഗോകുലം എഫ് സിയെ ഐലീഗ് കിരീട നേട്ടത്തിലേക്ക് വരെ എത്തിച്ച സൂപ്പര്‍ പരിശീലകനും ക്ലബ് സംഘാടകനുമായ ബിനോ ജോര്‍ജിന് ഇനി പുഥിയ ഭൗത്യം. മറ്റൊരു കേരള ക്ലബായ കേരള യുണൈറ്റഡിന്റെ മുഖ്യ പരിശീകനായാണ് ഇനി ബിനോ ജോര്‍ജ് പ്രവര്‍ത്തിക്കുക.

ക്ലബുമായി അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് ഫാന്‍പോര്‍ട്ട ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

2017 ജനുവരിയില്‍ ക്ലബ് രൂപീകരിച്ചതു മുതല്‍ ഗോകുലത്തിനൊപ്പം ബിനോ ജോര്‍ജുണ്ട്. ടീമിന്റെ ആദ്യ മുഖ്യ പരിശീലകനാണ്. 2019ല്‍ ടെക്നിക്കല്‍ ഡയറക്ടറായി. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ കോച്ചിങ് പ്രോ ലൈസന്‍സുള്ള ഏക മലയാളിയാണ്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ചായ ബിനോ നിലവില്‍ കേരള സന്തോഷ് ട്രോഫി ടീം പരിശീലകനാണ്.

ഗേകുലത്തെ ഐലീഗ്, ഡ്യൂറാന്റ് കപ്പ് കിരീട ജേതാക്കളാക്കിയ ശേഷമാണ് ബിനു ജോര്‍ജ് പടിയിറങ്ങുന്നത്. കേരളം കണ്ട ഏറ്റവും ശക്തനായ ഫുട്ബോള്‍ സംഘാടകനായാണ് ബിനോ ജോര്‍ജിനെ വിലയിരുത്തുന്നത്.

You Might Also Like