ഉത്തപ്പ എബിഡിയേക്കാള്‍ മികച്ചവന്‍, ശ്രീയ്‌ക്കൊപ്പം കൂടി സഞ്ജുവും

വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന് പിന്നാലെ കേരള ക്യാമ്പ് ആവേശലഹരിയിലായിരുന്നു. ഇക്കാര്യം വ്യക്തമാകുന്ന ലൈവുമായി മുന്‍ ഇന്ത്യന്‍ താരവും കേരള പേസറുമായി എസ് ശ്രീശാന്ത് രംഗത്തുവന്നു. ശ്രീശാന്തിനൊപ്പം സഞ്ജു അടക്കമുളള സഹതാരങ്ങള്‍ കൂടി ചേര്‍ന്നതോടെ ലൈവ് മറ്റൊരു തലത്തിലെത്തി.

സഞ്ജുവും, കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും, റോബിന്‍ ഉത്തപ്പയുമെല്ലാം ശ്രീശാന്തിന്റെ ലൈവിലേക്ക് എത്തി. ലൈവില്‍ സംസാരിക്കുമ്പോള്‍ ഡിവില്ലിയേഴ്സ് നിങ്ങള്‍ക്ക് പിന്നിലാവും വരിക എന്നാണ് റോബിന്‍ ഉത്തപ്പയോട് ശ്രീശാന്ത് പറയുന്നത

കളിയില്‍ ശ്രീശാന്ത് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. റോബിന്‍ ഉത്തപ്പ 32 പന്തില്‍ 87 റണ്‍സ് അടിച്ചെടുത്തതോടെ 8.5 ഓവറില്‍ കേരളം 148 റണ്‍സ് എന്ന വിജയ ലക്ഷ്യം മറികടന്നു. 4 ഫോറും 10 സിക്സുമാണ് ഇവിടെ റോബിന്‍ ഉത്തപ്പയുടെ ബാറ്റില്‍ നിന്ന് വന്നത്.

കഴിഞ്ഞ അഞ്ച് കളിയില്‍ നിന്ന് നാല് ജയം കേരളം നേടിയിട്ടുണ്ട്. അതെസമയം കേരളം ഇതുവരെ വിജയ് ഹസാരെ ട്രോഫിയില്‍ ക്വാര്‍ട്ടറില്‍ ഇടംനേടിയെന്ന് ഉറപ്പിച്ചിട്ടില്ല. പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ കേരളം

 

You Might Also Like