ബ്ലാസ്‌റ്റേഴ്‌സും ഗോകുലവും പങ്കെടുക്കുന്ന മറ്റൊരു സൂപ്പര്‍ ലീഗ് കൂടി പ്രഖ്യാപിച്ചു

കേരള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍. ഐഎസ്എല്‍ മാതൃകയില്‍ കേരള സൂപ്പര്‍ ലീഗ് (കെഎസ്എല്‍) സംഘടിപ്പിക്കാനാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാനം. അടുത്ത വര്‍ഷമാകും കെഎസ്എല്‍ ആരംഭിക്കുക.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ പോലെ തന്നെ ഫ്രഞ്ചസികളായിരിക്കും കേരള സൂപ്പര്‍ ലീഗിലും പന്ത് തട്ടുക. വിജയിക്കുനന ക്ലബിന് ഐലീഗ് സെക്കന്റ് ഡിവിഷനിലേക്ക് നേരിട്ട് പ്രെമോഷന്‍ ലഭിക്കും എന്നതാണ് മറ്റൊരു ആകര്‍ശകരമായ കാര്യം. മാത്രമല്ല രാജ്യത്തെ പ്രധാന ക്ലബായി ഉയരാന്‍ ഈ ടീമുകള്‍ക്ക് കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ എല്ലാ പിന്തുണയും ഉണ്ടാകും.

കേരള ബ്ലാസ്റ്റേഴ്‌സിന്റേയും ഗോകുലം കേരളയുടേയും എല്ലാം റിസര്‍വ്വ് ടീമുകള്‍ കെഎസ്എല്ലിന്റെ ഭാഗമാകുമെന്ന് ഇതിനോടകം ഉറപ്പായിട്ടുണ്ട്. മറ്റ് ഫ്രാഞ്ചസികള്‍ രൂപികരിക്കുന്നതിനുളള നീക്കങ്ങള്‍ ഉടനെ ആരംഭിക്കും.

നേരത്തെ കേരളത്തിലെ ഫുട്‌ബോള്‍ താരങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ട് കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ അസോസിയേഷന്‍ ആരംഭിച്ചിരുന്നു. ഇതിന് പുറമെയാണ് വാണിജ്യ അടിസ്ഥാനത്തില്‍ തന്നെ കേരള സൂപ്പര്‍ ലീഗും തുടങ്ങുന്നത്. കൊല്‍ക്കത്ത പ്രീമിയര്‍ ലീഗും ഗോവ പ്രോ ലീഗുമെല്ലാം വന്‍ വിജയമായ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് മികവുറ്റ താരങ്ങളെ ഉത്പാദിപ്പിക്കാനാണ് ഈ രണ്ട് ലീഗുകള്‍ കൊണ്ടും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ലക്ഷ്യമിടുന്നത്.

You Might Also Like