ടി20യില്‍ കേരളത്തില്‍ നിന്നൊരു അത്ഭുത താരം, ഈ പേര് ഓര്‍ത്ത് വെക്കുക

Image 3
CricketCricket News

ബിനോയ് അലോഷ്യസ്

ഇക്കഴിഞ്ഞ ദിവസം അവസാനിച്ച കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രെസിഡന്റസ് T20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നമ്മുടെ ഒരു കുഞ്ഞനുജന്‍ അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നു.

ആലപ്പുഴ എസ്.ഡി കോളേജില്‍ വച്ച് നടന്ന ഒന്നാമത് T20 ടൂര്‍ണമെന്റില്‍ മികച്ച ഭാവിവാഗ്ദാനം ആയി തെരഞ്ഞെടുക്കപ്പെട്ടത് തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ നമ്മുടെ കുഞ്ഞനുജന്‍ ഷോണ് റോജര്‍ ആണ്. ടൂര്‍ണമെന്റിലുടനീളം മിന്നുന്ന ഫോമില്‍ 256 റണ്‌സ് ആണ് ഷോണ് അടിച്ചുകൂട്ടിയത്.

സമ്മാനദാനചടങ്ങില്‍ അവതാരകന്‍ പറഞ്ഞതും അത് തന്നെയാണ്. ‘ഈ ചെക്കന്‍ ഭാവിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും’.

കേരളത്തിലെ സീനിയര്‍ ക്രിക്കറ്റ് താരങ്ങള്‍ അടക്കം പങ്കെടുത്ത പ്രഥമ പ്രെസിഡന്റസ് കപ്പ് ടൂര്‍ണമെന്റില്‍ ‘ബെസ്റ്റ് പ്രോമിസിങ് ബാറ്റ്‌സ്മാന്‍’ ആയി തെരഞ്ഞെടുത്ത ഷോണ് റോജറിന് ഒരായിരം അഭിനന്ദനങ്ങള്‍. ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്ക് പ്രിയ അനുജന്‍ എത്തട്ടെ എന്നാശംസിക്കുന്നു.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്, ഷാനവാസ് അബ്ദുല്‍ സലാഹ്